ETV Bharat / sports

പ്ലേഓഫ് ലക്ഷ്യമിട്ട് ഹൈദരാബാദും പഞ്ചാബും നേർക്കുന്നേർ - സൺറൈസേഴ്സ് ഹൈദരാബാദ്

മത്സരം രാത്രി എട്ട് മണിക്ക് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ .

പ്ലേഓഫ് ലക്ഷ്യമിട്ട് ഹൈദരാബാദും പഞ്ചാബും നേർക്കുന്നേർ
author img

By

Published : Apr 29, 2019, 2:54 PM IST

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.

പ്ലേ ഓഫ് സാധ്യത ഉറപ്പാക്കാൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയുമടക്കം 10 പോയിന്‍റുമായി സൺറൈസേഴ്സ് അഞ്ചാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സൺറൈസേഴ്സ് ചെന്നൈയോടും രാജസ്ഥാൻ റോയല്‍സിനോടും പരാജയപ്പെട്ടപ്പോൾ പഞ്ചാബ് ഡല്‍ഹിയോടും ബാംഗ്ലൂരിനോടുമാണ് കീഴടങ്ങിയത്. സീസണിലെ മികച്ച തുടക്കം മുതലാക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു.

പഞ്ചാബിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിന് ശേഷം ഹൈദരാബാദിന്‍റെ നെടുംതൂണായ ഡേവിഡ് വാർണർ നാട്ടിലേക്ക് മടങ്ങും. ലോകകപ്പിന്‍റെ മുന്നൊരുക്കങ്ങൾക്ക് വേണ്ടിയാണിത്. മറ്റൊരു സൂപ്പർ താരം ജോണി ബെയർസ്റ്റോ നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇരുവരുടെയും അഭാവം ഹൈദരാബാദിനെ സാരമായി ബാധിക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെ ഫോമിലേക്ക് തിരിച്ചെത്തിയത് സൺറൈസേഴ്സിന് ആശ്വാസം പകരുന്നുണ്ടെങ്കിലും മധ്യനിരയുടെ ദയനീയ പ്രകടനം ടീമിന് തലവേദനയാണ്. ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ, ഖലീല്‍ അഹമ്മദ് എന്നിവർ ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുക്കുന്നത്. സ്പിൻ നിരയില്‍ റാഷിദ് ഖാനും പഴയ പ്രതാപത്തിലേക്ക് ഉയരുന്നില്ല.

മറുവശത്തുള്ള പഞ്ചാബിന്‍റെ അവസ്ഥയും മെച്ചമല്ല. ഭേദപ്പെട്ട ബൗളിംഗുണ്ടെങ്കിലും ബാറ്റിംഗ് നിരയ്ക്ക് സ്ഥിരതയില്ലാത്തതാണ് കിംഗ്സ് ഇലവൻ പഞ്ചാബിനെ പിന്നോട്ടടിക്കുന്നത്. ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന ക്രിസ് ഗെയിലിലാണ് പഞ്ചാബിന്‍റെ പ്രതീക്ഷ. 10 മത്സരങ്ങളില്‍ നിന്ന് 444 റൺസാണ് ഗെയിലിന്‍റെ സമ്പാദ്യം. ഓപ്പണറായ കെ എല്‍ രാഹുലും ഭേദപ്പെട്ട പ്രകടനമാണ് എല്ലാ മത്സരങ്ങളിലും കാഴ്ചവയ്ക്കുന്നത്. മധ്യനിരയുടെ സ്ഥിരതയില്ലായ്മ തന്നെയാണ് പഞ്ചാബിന്‍റെയും പ്രശ്നം. മുഹമ്മദ് ഷമി, വില്‍ജിയോൺ എന്നിവർ നയിക്കുന്ന പേസ് നിരക്കൊപ്പം നായകൻ രവിചന്ദ്രൻ അശ്വിൻ, മുജീബുർ റഹ്മാൻ, മുരുകൻ അശ്വിൻ എന്നീ സ്പിന്നർമാരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഇരുടീമുകൾക്കും ഇന്നത്തെ ജയം അവസാന നാലില്‍ എത്തിച്ചേരാൻ വളരെയേറെ നിർണായകമാണ്. ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സിനെ പഞ്ചാബ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.

Intro:Body:

പ്ലേഓഫ് ലക്ഷ്യമിട്ട് ഹൈദരാബാദും പഞ്ചാബും നേർക്കുന്നേർ

മത്സരം രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്ക്

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. 

പ്ലേ ഓഫ് സാധ്യത ഉറപ്പാക്കാൻ ഇരുടീമുകൾക്കും ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയുമടക്കം പത്ത് പോയിന്‍റുമായി സൺറൈസേഴ്സ് അഞ്ചാം സ്ഥാനത്തും തുല്യ മത്സരങ്ങളില്‍ നിന്ന് തുല്യ പോയിന്‍റുള്ള പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സൺറൈസേഴ്സ് ചെന്നൈയോടും രാജസ്ഥാൻ റോയല്‍സിനോടും പരാജയപ്പെട്ടപ്പോൾ പഞ്ചാബ് ഡല്‍ഹിയോടും ബാംഗ്ലൂരിനോടുമാണ് കീഴടങ്ങിയത്. സീസണിലെ മികച്ച തുടക്കം മുതലാക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു. 

പഞ്ചാബിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിന് ശേഷം ഹൈദരാബാദിന്‍റെ നെടുംതൂണായ ഡേവിഡ് വാർണർ നാട്ടിലേക്ക് മടങ്ങും. ലോകകപ്പിന്‍റെ മുന്നൊരുക്കങ്ങൾക്ക് വേണ്ടിയാണിത്. മറ്റൊരു സൂപ്പർ താരം ജോണി ബെയർസ്റ്റോ നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇരുവരുടെയും അഭാവം ഹൈദരാബാദിനെ സാരമായി ബാധിക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെ ഫോമിലേക്ക് തിരിച്ചെത്തിയത് സൺറൈസേഴ്സിന് ആശ്വാസം പകരുന്നു. എന്നിരുന്നാലും മധ്യനിരയുടെ ദയനീയ പ്രകടനം ടീമിന് തലവേദനയാണ്. ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ, ഖലീല്‍ അഹമ്മദ് എന്നിവർ ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുക്കുന്നത്. സ്പിൻ നിരയില്‍ റാഷീദ് ഖാനും പഴയ പ്രതാപത്തിലേക്ക് ഉയരുന്നില്ല. 

മറുവശത്ത് പഞ്ചാബിന്‍റെയും അവസ്ഥ മെച്ചമല്ല. ഭേദപ്പെട്ട ബൗളിംഗുണ്ടെങ്കിലും ബാറ്റിംഗ് നിരയ്ക്ക് സ്ഥിരതയില്ലാത്തതാണ് കിംഗ്സ് ഇലവൻ പഞ്ചാബിനെ പിന്നോട്ടടിക്കുന്നത്. ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന ക്രിസ് ഗെയ്ലിലാണ് പഞ്ചാബിന്‍റെ പ്രതീക്ഷ. 10 മത്സരങ്ങളില്‍ നിന്ന് 444 റൺസാണ് ഗെയ്ലിന്‍റെ സമ്പാദ്യം. ഓപ്പണരായ കെ എല്‍ രാഹുലും ഭേദപ്പെട്ട പ്രകടനമാണ് എല്ലാ മത്സരങ്ങളിലും കാഴ്ചവയ്ക്കുന്നത്. മധ്യനിരയുടെ സ്ഥിരതയില്ലായ്മ തന്നെയാണ് പഞ്ചാബിന്‍റെയും പ്രശ്നം. മുഹമ്മദ് ഷമി, വില്‍ജിയോൺ എന്നിവർ നയിക്കുന്ന പേസ് നിരയ്ക്കൊപ്പം നായകൻ രവിചന്ദ്രൻ അശ്വിൻ, മുജീബുർ റഹ്മാൻ, മുരുകൻ അശ്വിൻ എന്നീ സ്പിന്നർമാരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 

ഇന്നത്തെ ജയം അവസാന നാലില്‍ എത്തിച്ചേരാൻ വളരെ നിർണായകമാണ്. ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സിനെ പഞ്ചാബ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.