ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 12-ാം സീസണിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചു. മെയ് അഞ്ചിന് മത്സരങ്ങൾ അവസാനിക്കുന്ന രീതിയിലാണ്മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 12-ന്ചെന്നൈയിലാണ്ഫൈനൽ മത്സരം.എല്ലാ ടീമുകളും ഹോം ഗ്രൗണ്ടിൽ ഏഴ്മത്സരങ്ങള്‍ വീതം കളിക്കും. മാർച്ച് 23 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരും ഏറ്റുമുട്ടും.
![IPL 2019 BCCI ipl group stage schedule ഐപിഎല്‍ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ](https://etvbharatimages.akamaized.net/etvbharat/images/ipl-schedule-2-2_2003newsroom_00022_897.jpg)
മാർച്ച് 23 മുതൽ മുതൽ ഏപ്രിൽ അഞ്ച് വരെയുള്ള 17 മത്സരങ്ങളുടെ പട്ടിക മാത്രമായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് മുഴുവൻ മത്സരങ്ങൾക്കുള്ള സമയക്രമം പുറത്തിറക്കാൻ ബിസിസിഐ വൈകിപ്പിച്ചത്. ഐപിഎൽ കഴിഞ്ഞ ഉടനെ ആരംഭിക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കാൻ ഇന്ത്യൻ താരങ്ങൾക്ക് 23 ദിവസം ലഭിക്കുന്ന തരത്തിലാണ് ഐപിഎൽ മത്സരക്രമം. ജൂൺ അഞ്ചിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
![IPL 2019 BCCI ipl group stage schedule ഐപിഎല്‍ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ](https://etvbharatimages.akamaized.net/etvbharat/images/ipl-schedule-2-1_2003newsroom_00022_488.jpg)