ETV Bharat / sports

ഇന്ത്യന്‍ വനിതാ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവെച്ചു

കൊവിഡ് ഭീതിയെ തുടർന്ന് ജൂലൈ ഒന്ന് വരെ നടത്താനിരുന്ന എല്ലാ മത്സരങ്ങളും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് മാറ്റിവെച്ചു

ecb news  women's cricket news  indian team news  ഇസിബി വാർത്ത  വനിതാ ക്രിക്കറ്റ് വാർത്ത  ഇന്ത്യന്‍ ടീം വാർത്ത
ഇന്ത്യന്‍ വനിതാ ടീം
author img

By

Published : Apr 24, 2020, 7:15 PM IST

ലണ്ടന്‍: കൊവിഡ് ഭീതിയെ തുടർന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനം മാറ്റിവെച്ചു. രാജ്യത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് ജൂലൈ ഒന്ന് മുതല്‍ നടത്താനിരുന്ന എല്ലാ മത്സരങ്ങളും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് മാറ്റിവെച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ വനിതാ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനവും മാറ്റിവെച്ചിരിക്കുന്നത്. ജൂണ്‍ 25-നായിരുന്നു പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. ജൂലൈ ഒമ്പതിന് അവസാനിക്കുന്ന പര്യടനത്തിന്‍റെ ഭാഗമായി നാല് ഏകദിനങ്ങളും രണ്ട് ടി20കളും കളിക്കാനാണ് നേരത്തെ തീരുമാനിച്ചത്. അതേസമയം ഈ സമ്മർ സീസണില്‍ ചില ടൂർണമെന്‍റുകൾ കളിക്കാനാകുമെന്ന പ്രതീക്ഷ ഇസിബി മുന്നോട്ട് വെച്ചു. സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് മാത്രമെ മത്സരങ്ങൾ പുനരാരംഭിക്കൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു. മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വരുന്ന ബുധനാഴ്‌ച്ച ഇസിബിയുടെ ഒരു യോഗം കൂടി ചേരും. ടൂർണമെന്‍റുകൾ നടത്താന്‍ നിലവില്‍ ഉള്ളതിന് പുറമെ ഒരു സീസണ്‍ കൂടി വേണമെന്ന നിർദേശത്തെ തുടർന്നാണ് ഇത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.