സൂരത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി-20 മത്സരത്തില്‍ ഇന്ത്യൻ വനിതകൾക്ക് വിജയതുടക്കം. 11 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 130 റൺസെടുത്തു. 131 റൺസിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 119 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ദീപ്‌തി ശർമയുടെ മികച്ച ബൗളിങാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
-
A winning start for India in Surat as they take a 1-0 lead over South Africa following an excellent effort from the bowlers. @Paytm #INDWvsSAW
— BCCI Women (@BCCIWomen) September 24, 2019 " class="align-text-top noRightClick twitterSection" data="
Visit https://t.co/oYTlePLg27 for a visual recap and all match related videos. pic.twitter.com/AAkbMfs7oI
">A winning start for India in Surat as they take a 1-0 lead over South Africa following an excellent effort from the bowlers. @Paytm #INDWvsSAW
— BCCI Women (@BCCIWomen) September 24, 2019
Visit https://t.co/oYTlePLg27 for a visual recap and all match related videos. pic.twitter.com/AAkbMfs7oIA winning start for India in Surat as they take a 1-0 lead over South Africa following an excellent effort from the bowlers. @Paytm #INDWvsSAW
— BCCI Women (@BCCIWomen) September 24, 2019
Visit https://t.co/oYTlePLg27 for a visual recap and all match related videos. pic.twitter.com/AAkbMfs7oI
ഇന്ത്യക്ക് വേണ്ടി ഹർമൻപ്രീത് കൗർ 43 റൺസെടുത്തു. 34 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കമാണ് ഹർമൻപ്രീതിന്‍റെ നേട്ടം. സ്‌മൃത് മന്ദാന(21), ജെമീമ റോഡ്രീഗസ്(19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയ ഷഫലി വർമ്മക്ക് നിരാശയായിരുന്നു ഫലം. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി നാദിൻ ഡി ക്ലർക്ക് രണ്ടും ഷബ്‌നീം ഇസ്‌മൈല്‍ മൂന്ന് വിക്കറ്റും വീഴ്‌ത്തി.
131 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 19.5 ഓവറില്‍ 119 റൺസിന് ഇന്ത്യൻ ബൗളർമാർ മടക്കി അയച്ചു. 43 പന്തില്‍ നിന്ന് 59 റൺസെടുത്ത മിഗ്നൺ ഡു പ്രീസ് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്ത്യക്ക് വേണ്ടി ദീപ്‌തി ശർമ നാല് ഓവറുകളില്‍ നിന്ന് എട്ട് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ദീപ്‌തി എറിഞ്ഞ നാല് ഓറുകളില്‍ മൂന്നും മെയ്‌ഡൻ ഓവറുകളായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ബാറ്റിങിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ച ദീപ്‌തിയാണ് കളിയിലെ താരം. ഇന്ത്യക്ക് വേണ്ടി ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടി-20 മത്സരം നാളെയാണ്.