ETV Bharat / sports

ഇന്ത്യ പരിക്കിന്‍റെ പിടിയില്‍; ഭുവനേശ്വർ കുമാറും പുറത്ത് - India vs West Indies news

പരിക്കേറ്റതിനെ തുടർന്ന് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്നും പേസ് ബോളർ ഭുവനേശ്വർ കുമാറിനെ ഒഴിവാക്കി. നേരത്തെ പരിക്ക് കാരണം ശിഖർ ധവാനെയും ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു

ഭുവനേശ്വർ കുമാറും പുറത്ത് വാർത്ത  Bhuvneshwar Kumar ruled out news  Bhuvneshwar Kumar news  India vs West Indies news  ഭുവനേശ്വർ കുമാർ വാർത്ത
ഭുവനേശ്വർ കുമാർ
author img

By

Published : Dec 14, 2019, 4:31 PM IST

ഹൈദരാബാദ്: വെസ്‌റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് തിരിച്ചടി. പേസർ ഭുവനേശ്വർ കുമാറിനെ പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കി. മുംബൈയില്‍ വിന്‍ഡീസിനെതിരെ നടന്ന ട്വന്‍റി-20 മത്സരത്തിനിടെയാണ് ഭുവനേശ്വറിന് പരിക്കേറ്റത്. ഇതേ തുടർന്ന് വിശദമായ പരിശോധന നടത്തിയ മെഡിക്കല്‍ സംഘം വിദഗ്ദ്ധാഭിപ്രായം തേടിയതായി ബിസിസിഐ സെക്രട്ടറി അജയ് ഷാ വ്യക്തമാക്കി. ഭുവനേശ്വറിന് പകരം മുംബൈ പേസര്‍ ഷാര്‍ദുൽ താക്കൂറിനെ ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തിയതായി ബിസിസിഐ ട്വീറ്റ് ചെയ്തു.

നേരത്തെ ഇന്ത്യന്‍ ബൗളിങ്ങ് പരിശീലകന്‍ ഭാരത് അരുണ്‍ പരിക്കേറ്റ ഭുവനേശ്വറിനെ മാറ്റി താക്കൂറിനെ ടീമില്‍ ഉൾപ്പെടുത്തിയതായി ചെന്നൈയില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 ടീമില്‍ താക്കുറിനെ ഉൾപ്പെടുത്തിയിരുന്നു. രഞ്ജിയില്‍ ബറോഡക്കായി കളിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിവന്നത്.

ഏകദിന പരമ്പരക്കായി ചെന്നൈയില്‍ എത്തിയ ടീം ഇന്ത്യയുടെ വെള്ളിയാഴ്ച്ചത്തെ പരിശീലന പരിപാടിയില്‍ ഭുവനേശ്വർ പങ്കെടുത്തിരുന്നില്ല. പരുക്കേറ്റതിനെ തുടർന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് ഭുവനേശ്വർ. നേരത്തെ ശിഖർ ധവാനാണ് വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായത്. ധവാന് പകരം മായങ്ക് അഗർവാളിനെ ഉൾപ്പെടുത്തി.

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് നാളെ ചെന്നൈയില്‍ തുടക്കമാകും. 18-ന് വിശാഖപട്ടണത്തിലാണ് രണ്ടാമത്തെ മത്സരം. നേരത്തെ വിന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.