ഇൻഡോർ: ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇൻഡോർ ഹോൾക്കർ സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഈ വർഷത്തെ ആദ്യ ജയം തേടിയാണ് ഇന്ത്യയും ശ്രീലങ്കയും ഇന്നിറങ്ങുന്നത്. ആദ്യ ടി-20ല്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ മത്സരത്തില്‍ ഒരു പന്ത് പോലുമെറിയാൻ സാധിക്കാതെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാകൂ.
ഈ പരമ്പരയില്‍ ഉപനായകൻ രോഹിത് ശർമയ്‌ക്കും പേസർ മുഹമ്മദ് ഷമിക്കും ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. പരിക്ക് മൂലം പുറത്തായിരുന്ന ശിഖർ ധവാനും ജസ്‌പ്രീത് ബുമ്രയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗുവാഹത്തിയില്‍ നടന്ന ആദ്യ ടി-20ല്‍ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് നിരാശയായിരുന്നു ഫലം. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷഭ് പന്തിന് ടീമില്‍ മുൻഗണന നല്‍കുന്നതിനാല്‍ സഞ്ജു ഇന്നും കളത്തിന് പുറത്തു തന്നെയായിരിക്കും.
ഇന്ത്യക്കെതിരായ കഴിഞ്ഞ അഞ്ച് ടി-20 മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ ശ്രീലങ്ക ഈ വർഷം ജയത്തോടെ തുടങ്ങാനാണ് ശ്രമിക്കുക. ലസിത് മലിംഗയാണ് ലങ്കൻ നിരയെ നയിക്കുന്നത്.
-
Which Captain will be taking this 🏆 home?#INDvSL pic.twitter.com/WQuHDZkBmk
— BCCI (@BCCI) January 5, 2020 " class="align-text-top noRightClick twitterSection" data="
">Which Captain will be taking this 🏆 home?#INDvSL pic.twitter.com/WQuHDZkBmk
— BCCI (@BCCI) January 5, 2020Which Captain will be taking this 🏆 home?#INDvSL pic.twitter.com/WQuHDZkBmk
— BCCI (@BCCI) January 5, 2020
സ്ക്വാഡ്:
ഇന്ത്യ: വിരാട് കോഹ്‌ലി(നായകൻ), ശിഖർ ധവാൻ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ഡൂബെ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, നവദീപ് സൈനി, ശർദ്ദുല്‍ താക്കൂർ, മനീഷ് പാണ്ഡെ, വാഷിങ്ടൺ സുന്ദർ, സഞ്ജു സാംസൺ
ശ്രീലങ്ക: ലസിത് മലിംഗ(നായകൻ), ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെർണാണ്ടോ, ഏയ്‌ഞ്ചലോ മാത്യൂസ്, ദാസുൻ ശനക, കുസാല്‍ പെരേര, നിരോഷാൻ ഡിക്കെവാല, ധനഞ്ജയ ഡി സില്‍വ, ഇസുറു ഉഡാന, ഭാനുക രാജപക്‌സെ, ഒഷാഡ ഫെർണാണ്ടോ, വാനിന്തു ഹസറംഗ, ലഹിരു കുമാര, കുസാല്‍ മെൻഡിസ്, ലക്‌ഷൻ സൻഡകൻ, കാസുൻ രജിത