ETV Bharat / sports

കോലിയും രോഹിത്തും മിന്നി; ഇം​ഗ്ലണ്ടിനെതിരെ റൺ മല തീർത്ത് ഇന്ത്യ

ഓപ്പണിങ് വിക്കറ്റിൽ വെറും 54 പന്തിൽനിന്ന് 94 റൺസടിച്ച കോലി – രോഹിത് സഖ്യത്തിന്‍റെ ഇന്നിങ്സാണ് ഇന്ത്യൻ ടോട്ടലിൽ നിർണ്ണായകമായത്.

ഇന്ത്യ  ഇം​ഗ്ലണ്ട്  അഹമ്മദാബാദ്  t20  ടി20
കോലിയും രോഹിത്തും മിന്നി; ഇം​ഗ്ലണ്ടിനെതിരെ റൺ മല തീർത്ത് ഇന്ത്യ
author img

By

Published : Mar 20, 2021, 9:49 PM IST

അഹമ്മദാബാദ്: ഇം​ഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ വിജയികളെ നിർണയിക്കാനുള്ള അഞ്ചാം മത്സരത്തിൽ റൺ മല തീർത്ത് ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ രോഹിത് ശർമയുടെയും ക്യാപ്റ്റൻ വിരാട് കോലിയുടെയും മിന്നുന്ന അർധ സെഞ്ചുറികളുടെ ബലത്തിൽ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ വെറും 54 പന്തിൽനിന്ന് 94 റൺസടിച്ച കോലി – രോഹിത് സഖ്യത്തിന്‍റെ ഇന്നിങ്സാണ് ഇന്ത്യൻ ടോട്ടലിൽ നിർണ്ണായകമായത്. 52 പന്തിൽ 80 റൺസെടുത്ത് പുറത്താകാതെ നിന്ന കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് ശർമ 34 പന്തിൽ 64 റൺസെടുത്തു.

17 പന്തിൽ 32 റൺസെടുത്ത സൂര്യകുമാർ യാദവും 17 പന്തിൽ 39 റൺസെടുത്ത് പുറത്താകാതെ നിന്ന ഹർദിക് പാണ്ഡ്യയും തിളങ്ങി. നാല് ഓവറിൽ 57 റൺസ് വഴങ്ങിയ ക്രിസ് ജോർദാനാണ് ഇംഗ്ലണ്ട് നിരയിൽ ഏറ്റവുമധികം റൺസ് വഴങ്ങിയത്. മാർക്ക് വുഡ് നാലോവറിൽ 53 റൺസ് വിട്ടുകൊടുത്തു. അതേസമയം മറുപടിക്കിറങ്ങിയ ഇം​ഗ്ലണ്ട് 5.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.