ETV Bharat / sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉപേക്ഷിച്ചു - ടീം ഇന്ത്യ വാർത്ത

ദക്ഷിണാഫ്രിക്കെതിരെ 15-ന് ലക്‌നൗവിലും 18-ന് കൊൽക്കത്തയിലും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് ഉപേക്ഷിച്ചത്

ODI NEWS team india news ടീം ഇന്ത്യ വാർത്ത ഏകദിനം വാർത്ത
ഏകദിന പരമ്പര
author img

By

Published : Mar 15, 2020, 5:07 AM IST

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഉപേക്ഷിച്ചു. 15-ന് ലക്‌നൗവിലും 18-ന് കൊൽക്കത്തയിലും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് റദ്ദാക്കിയത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ബിസിസിഐയും ക്രിക്കറ്റ് സൗത്താഫ്രിക്കയും ചേർന്നാണ് തീരുമാനം എടുത്തത്. നേരത്തെ പരമ്പരയുടെ ഭാഗമായി ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

കൊവിഡ് 19 ഭീതിയെത്തുടർന്ന് ഐപിഎൽ ഏപ്രിൽ 15വരെ മാറ്റിവെക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പോർട്ടീസിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ഉപേക്ഷിച്ചത്. നേരത്തെ പരമ്പരയിലെ ശേഷിക്കുന്ന രണ്ട്‌ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനായിരുന്നു ബിസിസിഐയുടെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ഭീതി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പരമ്പരതന്നെ റദ്ദാക്കാൻ ബിസിസഐ തീരുമാനിക്കുകയായിരുന്നു. അതേസമയം ഇന്ത്യയിൽ ഇതുവരെ 84 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.