ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്ക് 35 റൺസിന്‍റെ ജയം. ഇന്നത്തെ ജയത്തോടെ ഏകദിന പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.
വെല്ലിംഗ്ടൺ റീജിയണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ 252 റൺസിന് പുറത്തായി. 18 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീട് അമ്പാട്ടി റായിഡു, ഹാർദ്ദിക് പാണ്ഡ്യ, വിജയ് ശങ്കർ, കേദാർ ജാദവ് എന്നിവരുടെ പ്രകടനത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്. 113 പന്തില്‍ നിന്ന് 90 റൺസെടുത്താണ് റായിഡു പുറത്തായത്. വിജയ് ശങ്കർ(45), കേദാർ ജാദവ്(34) എന്നിവരും മികച്ച രീതിയില്‍ കളിച്ചു. അവസാന ഓവറുകളില്‍ ഹാർദ്ദിക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ 250 കടത്തിയത്. 22 പന്തില്‍ നിന്ന് 45 റൺസാണ് പാണ്ഡ്യ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 217 റൺസിന് പുറത്തായി. ജെയിംസ് നീഷാം വെടിക്കെട്ട് പ്രകടനവുമായി ഒരു ഘട്ടത്തില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. 39 റൺസ് നേടിയ നായകൻ കെയ്ൻ വില്ല്യംസൺ, 37 റൺസെടുത്ത ടോം ലാതം എന്നിവർ മാത്രമാണ് കിവീസിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഇന്ത്യക്ക് വേണ്ടി ചാഹല്‍ 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും, മുഹമ്മദ് ഷമി, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. നിർണായക വിക്കറ്റ് വീഴ്ത്തിയ കേദാർ ജാദവും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.
Game Over! #TeamIndia clinch the final ODI by 35 runs and wrap the series 4-1 #NZvIND 🇮🇳🇮🇳 pic.twitter.com/2cRTTnS8Ss
— BCCI (@BCCI) February 3, 2019 " class="align-text-top noRightClick twitterSection" data="
">Game Over! #TeamIndia clinch the final ODI by 35 runs and wrap the series 4-1 #NZvIND 🇮🇳🇮🇳 pic.twitter.com/2cRTTnS8Ss
— BCCI (@BCCI) February 3, 2019Game Over! #TeamIndia clinch the final ODI by 35 runs and wrap the series 4-1 #NZvIND 🇮🇳🇮🇳 pic.twitter.com/2cRTTnS8Ss
— BCCI (@BCCI) February 3, 2019