അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്‌പ2വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ലോകമെമ്പാടും ബ്രഹ്മാണ്ഡ റിലീസായി ഡിസംബര്‍ അഞ്ചിന് പുഷ്‌പ 2 പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ അല്ലു അര്‍ജുന്‍ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ നന്ദമൂരി ബാലകൃഷ്‌ണയുടെ അണ്‍സ്‌റ്റോപ്പബിള്‍ വിത്ത് എന്‍ബികെ സീസണ്‍ 4 എന്ന ടോക്ക് ഷോയിലും അല്ലു അര്‍ജുന്‍ എത്തിയിരുന്നു. ഷോയുടെ പ്രമോ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഗോവയിലെ ഒരു വൈന്‍ ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ വീഡിയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിക്കല്‍ വൈറലായിരുന്നു. സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമായി എടുത്തതായിരിക്കുമെന്നും അബദ്ധവശാല്‍ അത് ചോര്‍ന്നതാകാമെന്നുമാണ് അന്ന് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ആ സംഭവം യഥാര്‍ത്ഥമാണെന്ന് അല്ലു അര്‍ജുന്‍ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്.
അന്ന് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിയാളുകള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സ്വന്തം കൂട്ടുകാരന് വേണ്ടിയാണ് താരപരിവേഷം പോലും നോക്കാതെ അല്ലു അര്‍ജുന്‍ മദ്യം വാങ്ങാന്‍ പോയത്.
അണ്‍സ്‌റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ഷോയിലാണ് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് താരം തുറന്ന് പറഞ്ഞത്.
Orey🤣😭😭🤣🤣#UnstoppableWithNBK #Pushpa2TheRule #AlluArjun pic.twitter.com/bMMIxFQtSS
— ᴊᴀᴄᴋ ʀᴇᴀᴄʜᴇʀ ™ (@UNaani58831) November 14, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2017 ല്‍ നാ പേരു സൂര്യ എന്ന സിനിമയുടെ ചിത്രീകരണം ഗോവയില്‍ നടക്കുമ്പോഴായിരുന്നു സംഭവം. അല്ലുവിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് രാമനേനിക്ക് വേണ്ടിയായിരുന്ന ഈ സാഹസം.
മദ്യത്തിന്‍റെ ഒരു പ്രത്യേക ബ്രാന്‍ഡ് ആണ് വാങ്ങിക്കാന്‍ പറഞ്ഞത്. എന്നാല്‍ ആദ്യം ചെന്നയാള്‍ അതിന്‍റെ പേര് മറന്നു. ഉടനെ അല്ലു തന്നെ സുഹൃത്തിന് വേണ്ടി മദ്യം വാങ്ങാന്‍ ഇറങ്ങിത്തിരിച്ചു. അവിടെ താന്‍ സിനിമാ താരമല്ലെന്നും ഒരു സുഹൃത്ത് മാത്രമാണെന്നും അല്ലു പറഞ്ഞു.
Friends kosam yedaina chese picchodu@alluarjun Anna 🥹❤️#UnstoppableS4 #AlluArjun pic.twitter.com/AXeT2ngiDQ
— Hell King Sai (@hell_king_Sai) November 15, 2024
നന്ദമൂരിയുടെ കടുത്ത ആരാധകനാണ് സന്ദീപെന്നും ഇവനെപ്പോലൊരും സുഹൃത്ത് സാറിനുണ്ടായാല്‍ ദിവസവും ഇതുപോലെയുള്ള വാര്‍ത്തകള്‍ വരാനുള്ള സാഹചര്യമുണ്ടാകുമെന്നും അല്ലു പറയുകയുണ്ടായി.
Allu arjun in goa wine shop pic.twitter.com/DYycuQ4H1C
— Tyler. (@i_am_SR12) October 22, 2024
അതേസമയം പരിപാടിയില്‍ സന്ദീപ് രാമനേനിയെ പ്രേക്ഷകര്‍ക്കായി അല്ലു അര്‍ജുന്‍ പരിചയപ്പെടുത്തുന്നുമുണ്ട്. അല്ലു അര്‍ജുനോടൊപ്പം അമ്മ നിര്‍മലയും ടോക്ക് ഷോയില്‍ എത്തിയിരുന്നു.
Also Read:വെറും മൂന്ന് സെക്കന്‍റ് വീഡിയോ, എന്തിനാണ് ഇത്രയും പക; ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര