ETV Bharat / sports

ആര്‍ച്ചര്‍ക്ക് പരിക്ക്; ഏകദിനത്തിനുണ്ടാവില്ലെന്ന് മോര്‍ഗന്‍

തങ്ങളുടെ ഭൂരിഭാഗം ബൗളര്‍മാര്‍ക്കും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ ആര്‍ച്ചറുടെ സാഹചര്യം വല്ലാതെ മോശമായെന്നും മോര്‍ഗന്‍ പറഞ്ഞു.

IND vs ENG  Jofra Archer  Injured  ODI series  IPL 14  ജോഫ്ര ആര്‍ച്ചര്‍  ഇയാന്‍ മോര്‍ഗന്‍  Rajasthan Royals
ആര്‍ച്ചര്‍ക്ക് പരിക്ക്; ഏകദിനത്തിനുണ്ടാവില്ലെന്ന് മോര്‍ഗന്‍
author img

By

Published : Mar 21, 2021, 5:47 PM IST

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഇഗ്ലണ്ടിന്‍റെ സ്റ്റാര്‍ ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ കളിച്ചേക്കില്ലെന്ന് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം മത്സരത്തിനിറങ്ങാത്തതെന്നും പരിക്ക് മോശമായാല്‍ ഐപിഎല്ലിലും ആര്‍ച്ചര്‍ കളിക്കില്ലെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

"ഇതുവരെ ഉറപ്പില്ല ( ആര്‍ച്ചര്‍ ഏകദിനത്തില്‍ കളിക്കുന്ന കാര്യത്തില്‍). ജോഫ്ര എങ്ങനെയാണ് മുന്നേറുന്നതെന്ന് കാണാൻ ഞങ്ങൾ ഇന്ന് രാത്രിയും നാളെയും കാത്തിരിക്കും. അദ്ദേഹത്തിന് ഒരു പരിക്ക് ഉണ്ടായിരുന്നു, അത് മോശമായിത്തീർന്നു, ശ്രദ്ധ ആവശ്യമാണ്"- മോര്‍ഗന്‍ പറഞ്ഞു. തങ്ങളുടെ ഭൂരിഭാഗം ബൗളര്‍മാര്‍ക്കും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ ആര്‍ച്ചറുടെ സാഹചര്യം വല്ലാതെ മോശമായെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

''നിങ്ങള്‍ക്ക് വേദനയുണ്ടോ എന്ന് ചോദിച്ചാല്‍ വളരെ ചുരുക്കമായാണ് അവര്‍ ഇല്ലെന്ന് പറയുക. വേദനകളില്‍ നിന്നുകൊണ്ടാണ് ബൗളര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നത്'' മോര്‍ഗന്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് (മാര്‍ച്ച് 23) ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്. അതേസമയം ഏപ്രില്‍ ഒമ്പതിനാണ് ഐപിഎലിന്‍റെ 14ാം സീസണ്‍ തുടങ്ങുക. ആര്‍ച്ചറുടെ പരിക്ക് ഗുരുതരമായാല്‍ രാജസ്ഥാന്‍ റോയല്‍സിനെ അത് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.