രാജ്കോട്ട്; കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയില്‍ പത്ത് വിക്കറ്റിന് ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ സമീപകാലത്തെ ഏറ്റവും വലിയ തോല്‍വിയാണ് ടീം ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ നേരിട്ടത്. വിരാട് കോലിക്കും സംഘത്തിനും അത് താങ്ങാനാകുന്നതല്ല. ഏകദിന ക്രിക്കറ്റിലെ മികച്ച ബൗളിങ്, ബാറ്റിങ് നിരയുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യയെ സംബന്ധിച്ച് മുംബൈയിലെ തോല്‍വി കൂടുതല്‍ ചിന്തയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ തുടക്കമാകുമ്പോൾ ഇന്ത്യൻ ആരാധകർ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് പരിക്കേറ്റതോടെ കഴിഞ്ഞ മത്സരത്തില്‍ കീപ്പിങ് കൈകാര്യം ചെയ്ത ലോകേഷ് രാഹുല്‍ തന്നെ ഇന്നും ഗ്ലൗസ് അണിയും. എന്നാല്‍ ബാറ്റിങ് ഓർഡറില്‍ കഴിഞ്ഞ മത്സരത്തില്‍ വരുത്തിയ മാറ്റം ഇന്നുണ്ടാകില്ല. നായകൻ കോലി തന്നെ വൺഡൗൺ ആയി ഇറങ്ങും. അതേസമയം, രാഹുല്‍ എവിടെ ബാറ്റ് ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ബാറ്റിങ് നിരയിലേക്ക് കേദാർ ജാദവ്, മനീഷ് പാണ്ഡെ എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കും. കഴിഞ്ഞ മത്സരത്തിലെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ബൗളിങ് ഓൾറൗണ്ട് പരിഗണിച്ചാല്‍ കേദാർ ജാദവിനാകും ആദ്യപരിഗണന. ബൗളിങ് നിരയില്‍ ശാർദുല്‍ താക്കൂറിന് പകരം നവദീപ് സെയ്‌നി ടീമിലെത്തിയേക്കും. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച അതേ ടീമിനെ തന്നെയാകും ഓസീസ് നിലനിർത്തുക. മികച്ച ഫോമിലുള്ള ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് എന്നിവർക്കൊപ്പം സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവർ കൂടിയെത്തുന്നതോടെ ഓസീസ് കൂടുതല്‍ ശക്തരാണ്. മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കും. ഇന്ന് ജയിച്ച് പരമ്പര നഷ്ടമാകാതിരിക്കാനാകും ടീം ഇന്ത്യ ശ്രമിക്കുക. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ അതേ ഫോമില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പരയില്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ഓസ്ട്രേലിയൻ ടീം രാജ്കോട്ടില്‍ ഇറങ്ങുക.
രാജ്കോട്ടില്‍ ഇന്ന് ഇന്ത്യയ്ക്ക് ജയിക്കണം - രാജ്കോട്ട് ഏകദിനം
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് പരിക്കേറ്റതോടെ കഴിഞ്ഞ മത്സരത്തില്‍ കീപ്പിങ് കൈകാര്യം ചെയ്ത ലോകേഷ് രാഹുല്‍ തന്നെ ഇന്നും ഗ്ലൗസ് അണിയും. എന്നാല്‍ ബാറ്റിങ് ഓർഡറില്‍ കഴിഞ്ഞ മത്സരത്തില്‍ വരുത്തിയ മാറ്റം ഇന്നുണ്ടാകില്ല. നായകൻ കോലി തന്നെ വൺഡൗൺ ആയി ഇറങ്ങും. രാഹുല്‍ എവിടെ ബാറ്റ് ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
![രാജ്‌കോട്ടില്‍ ഇന്ന് ഇന്ത്യയ്ക്ക് ജയിക്കണം IND vs AUS: India aim to level series after Wankhede drubbing](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5737466-225-5737466-1579227682937.jpg?imwidth=3840)