ETV Bharat / sports

ടി20യിലെ പരാജയത്തിന് പുറമെ പോർട്ടീസിന് വീണ്ടും തിരച്ചടി

author img

By

Published : Feb 22, 2020, 8:04 PM IST

കുറഞ്ഞ ഓവർ നിരക്കിന് മാച്ച് ഫീയുടെ 20 ശതമാനം ദക്ഷിണാഫ്രിക്ക പിഴയായി നല്‍കണം

ടി20 വാർത്ത  മാച്ച് ഫീ വാർത്ത  കുറഞ്ഞ ഓവർ നിരക്ക് വാർത്ത  ദക്ഷിണാഫ്രിക്ക വാർത്ത  t20 news  match fee news  slow over rate news  south africa news
ടി20

ജോഹനാസ്ബർഗ്: ഓസ്ട്രേലിയക്ക് എതിരെ ഏറ്റ കനത്ത പരാജയത്തിന് പുറമെ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. ടി20 മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്‍റെ പേരില്‍ മാച്ച് ഫീയുടെ 20 ശതമാനം പിഴ ശിക്ഷയായി ഈടാക്കും. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റാണ് പിഴ ചുമത്തിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്‍റണ്‍ ഡികോക്ക് പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേൾക്കാതെയാണ് പിഴ വിധിച്ചത്. നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വരെയാണ് പിഴ ചുമത്തുക. മത്സരത്തില്‍ 12 വൈഡും രണ്ട് നോ ബോളും ഉൾപ്പെടെ 14 റണ്‍സാണ് ദക്ഷിണാഫ്രിക്ക എക്‌സ്ട്രാ ഇനത്തില്‍ നല്‍കിയത്. അതേസമയം ഓസ്‌ട്രേലിയ ഏഴ് റണ്‍സ് മാത്രമാണ് ഏക്‌സ്ട്രാ ഇനത്തില്‍ നല്‍കിയത്.

ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ടി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ 107 റണ്‍സിന്‍റെ ജയമാണ് സന്ദർശകർ സ്വന്തമാക്കിയത്. ജോഹന്നാസ്ബർഗില്‍ 197 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 89 റണ്‍സെടുത്ത് കൂടാരം കയറി. ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഓസിസ് ബൗളർ ആഷ്‌ടണ്‍ ആഗറാണ് കളിയിലെ താരം. പരമ്പരയുടെ ഭാഗമായുള്ള അടുത്ത മത്സരം ഫെബ്രുവരി 23-ന് നടക്കും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായി ഓസ്‌ട്രേലിയ കളിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.