ETV Bharat / sports

പതിറ്റാണ്ടിലെ ടീമുകളുമായി ഐസിസി; ധോണിയും കോലിയും അമരത്ത് - icc team of the decade news

അന്താരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍റെ ഏകദിന, ടി20 ടീമുകളെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണിയും ടെസ്റ്റ് ടീമിനെ വിരാട് കോലിയും നയിക്കും

പതിറ്റാണ്ടിലെ ടീമുമായി ഐസിസി വാര്‍ത്ത  കോലിയും ധോണിയും നായകന്‍മാര്‍ വാര്‍ത്ത  icc team of the decade news  kohli and dhoni captain news
കോലി, ധോണി
author img

By

Published : Dec 27, 2020, 4:38 PM IST

ദുബായ്: ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും പതിറ്റാണ്ടിന്‍റെ ടീമുകളെ പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍. ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി പുരുഷ ടീമുകളെയും ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി വനിതാ ടീമുകളെയുമാണ് ഐസിസി പ്രഖ്യാപിച്ചത്. പുരുഷ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ താരങ്ങളാണ് നായകന്‍മാര്‍. ഏകദിന, ടി20 ടീമുകളെ മഹേന്ദ്രസിങ് ധോണി നയിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയാണ് നായകന്‍. അഞ്ച് ഇന്ത്യന്‍ പുരഷ താരങ്ങളും വിവിധ ടീമുകളില്‍ ഇടം നേടി. ധോണിയെയും കോലിയെയും കൂടാതെ പേസര്‍ ജസ്‌പ്രീത് ബുമ്ര, ഓപ്പണര്‍ രോഹിത് ശര്‍മ, സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ടീമിന്‍റെ ഭാഗമായത്. വനിതാ ക്രിക്കറ്റില്‍ ഹര്‍മന്‍ പ്രീത് കൗര്‍, പൂനം യാദവ്, മിതാലി രാജ്, ജുലാന്‍ ഗോസ്വാമി എന്നിവരാണ് ഐസിസി ടീമുകളില്‍ ഇടം നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.