ETV Bharat / sports

ടെസ്‌റ്റ് റാങ്കിങ്ങിലും ഹിറ്റ്മാന് കുതിപ്പ്; ആദ്യ 10-ല്‍ നാല് ഇന്ത്യക്കാർ

author img

By

Published : Oct 23, 2019, 6:23 PM IST

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ടാം സ്ഥാനത്ത് തുടരുന്നു. അതേസമയം, നേരത്തെ 22 സ്ഥാനത്തുണ്ടായിരുന്ന രോഹിത് ഇപ്പോൾ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി10-ാം സ്ഥാനത്തെത്തി.

രോഹിത്

ഹൈദരാബാദ്: ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി ഇറങ്ങി ബാറ്റുകൊണ്ട് അത്ഭുതങ്ങൾ കാണിച്ച ഹിറ്റ്മാന്‍ രോഹിത് ശർമ്മക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും കുതിപ്പ്. ടെസ്റ്റ് റാങ്കിങില്‍ രോഹിത് പത്താംസ്ഥാനത്തെത്തി. നേരത്തെ 22 സ്ഥാനത്തുണ്ടായിരുന്ന രോഹിത് ഇപ്പോൾ 12 സ്ഥാനങ്ങൾ മെച്ചപെടുത്തിയാണ് പത്താമതെത്തിയത്. റാഞ്ചിയിലെ ഇരട്ട സെഞ്ച്വറി അടക്കം മികച്ച പ്രകടനമാണ് പരമ്പരയില്‍ ഹിറ്റ്മാന്‍ പുറത്തെടുത്തത്. ട്വന്‍റി-20 റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തും ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുമാണ് രോഹിത്.

↗️ Rohit Sharma storms into the top 10
↗️ Ajinkya Rahane surges to No.5

After sweeping the #INDvSA series, India batsmen make significant gains in the latest @MRFWorldwide ICC Test Player Rankings for batting.

Full rankings: https://t.co/x3zvUhSWg0 pic.twitter.com/s82fYixQFw

— ICC (@ICC) October 23, 2019
അതേസമയം റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. റാഞ്ചി ടെസ്റ്റ് തുടങ്ങുമ്പോൾ ഓസ്‌ട്രേലിയയുടെ സ്‌റ്റീവ് സ്മിത്തിനേക്കാൾ ഒരു പോയന്‍റിന്‍റെ വ്യത്യാസമായിരുന്നു കോലിക്ക് ഉണ്ടായിരുന്നത്. ഇപ്പോഴത് 11 പോയന്‍റിന്‍റെ വ്യത്യാസമായി മാറി. അതേസമയം നേരത്തെ ഒമ്പതാം സ്ഥാനത്തുള്ള വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയും റാങ്കിങില്‍ കുതിപ്പ് നടത്തി അഞ്ചാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തുണ്ടായിരുന്ന ചേതേശ്വർ പൂജാര സ്ഥാനം നിലനിർത്തി. ബൗളർമാർക്കിടയില്‍ രണ്ട് ഇന്ത്യന്‍ കളിക്കാരാണ് ആദ്യപത്തിലുള്ളത്. ജസ്പ്രീത് ബൂമ്ര നാലാം സ്ഥാനത്തും ആർ അശ്വന്‍ 10-ാം സ്ഥാനത്തും. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപെടുത്തി. റാങ്കിങ്ങില്‍ 15-ാം സ്ഥാനത്താണ് ഷമി. ഓൾറൗണ്ടർമാർക്കിടയില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തും ആർ അശ്വിന്‍ ആറാം സ്ഥാനത്തുമാണ്. വെസ്‌റ്റ് ഇന്‍റീസിന്‍റെ ജാസണ്‍ ഹോൾഡറാണ് ഒന്നാം സ്ഥാനത്ത്.

ഹൈദരാബാദ്: ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി ഇറങ്ങി ബാറ്റുകൊണ്ട് അത്ഭുതങ്ങൾ കാണിച്ച ഹിറ്റ്മാന്‍ രോഹിത് ശർമ്മക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും കുതിപ്പ്. ടെസ്റ്റ് റാങ്കിങില്‍ രോഹിത് പത്താംസ്ഥാനത്തെത്തി. നേരത്തെ 22 സ്ഥാനത്തുണ്ടായിരുന്ന രോഹിത് ഇപ്പോൾ 12 സ്ഥാനങ്ങൾ മെച്ചപെടുത്തിയാണ് പത്താമതെത്തിയത്. റാഞ്ചിയിലെ ഇരട്ട സെഞ്ച്വറി അടക്കം മികച്ച പ്രകടനമാണ് പരമ്പരയില്‍ ഹിറ്റ്മാന്‍ പുറത്തെടുത്തത്. ട്വന്‍റി-20 റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തും ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുമാണ് രോഹിത്.

അതേസമയം റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. റാഞ്ചി ടെസ്റ്റ് തുടങ്ങുമ്പോൾ ഓസ്‌ട്രേലിയയുടെ സ്‌റ്റീവ് സ്മിത്തിനേക്കാൾ ഒരു പോയന്‍റിന്‍റെ വ്യത്യാസമായിരുന്നു കോലിക്ക് ഉണ്ടായിരുന്നത്. ഇപ്പോഴത് 11 പോയന്‍റിന്‍റെ വ്യത്യാസമായി മാറി. അതേസമയം നേരത്തെ ഒമ്പതാം സ്ഥാനത്തുള്ള വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയും റാങ്കിങില്‍ കുതിപ്പ് നടത്തി അഞ്ചാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തുണ്ടായിരുന്ന ചേതേശ്വർ പൂജാര സ്ഥാനം നിലനിർത്തി. ബൗളർമാർക്കിടയില്‍ രണ്ട് ഇന്ത്യന്‍ കളിക്കാരാണ് ആദ്യപത്തിലുള്ളത്. ജസ്പ്രീത് ബൂമ്ര നാലാം സ്ഥാനത്തും ആർ അശ്വന്‍ 10-ാം സ്ഥാനത്തും. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപെടുത്തി. റാങ്കിങ്ങില്‍ 15-ാം സ്ഥാനത്താണ് ഷമി. ഓൾറൗണ്ടർമാർക്കിടയില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തും ആർ അശ്വിന്‍ ആറാം സ്ഥാനത്തുമാണ്. വെസ്‌റ്റ് ഇന്‍റീസിന്‍റെ ജാസണ്‍ ഹോൾഡറാണ് ഒന്നാം സ്ഥാനത്ത്.
Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.