ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്‌ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചിത്രം ഉൾപെടെ ട്വീറ്റ് ചെയ്‌തുകൊണ്ടാണ് അദ്ദേഹം ആശംസ നേർന്നത്.
പുതിയ വെല്ലുവിളികളെ നേരിടാനും ആസ്വദിക്കാനും തയ്യാറാകൂ. പുതിയ വീക്ഷണത്തോടെ 2020-നെ കാണാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. കോലിയും കൂട്ടരും 2019-ല്‍ അവസാനം നടന്ന മത്സരത്തില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ 2-1ന് ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. കരീബിയന്‍സിനെതിരെ ഇന്ത്യ തുടർച്ചയായി നേടുന്ന 10-ാമത്തെ വിജയമായിരുന്നു ഇത്. നേരത്തെ വിന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
-
Happy New Year! Guys, you have had an outstanding year in 2019 and now get ready to attack the fresh challenges ahead. Enjoy the rest. See you with 2020 vision 🇮🇳🙏 pic.twitter.com/lwNGj0bj6O
— Ravi Shastri (@RaviShastriOfc) December 31, 2019 " class="align-text-top noRightClick twitterSection" data="
">Happy New Year! Guys, you have had an outstanding year in 2019 and now get ready to attack the fresh challenges ahead. Enjoy the rest. See you with 2020 vision 🇮🇳🙏 pic.twitter.com/lwNGj0bj6O
— Ravi Shastri (@RaviShastriOfc) December 31, 2019Happy New Year! Guys, you have had an outstanding year in 2019 and now get ready to attack the fresh challenges ahead. Enjoy the rest. See you with 2020 vision 🇮🇳🙏 pic.twitter.com/lwNGj0bj6O
— Ravi Shastri (@RaviShastriOfc) December 31, 2019
ജനുവരി അഞ്ചിന് ശ്രീലങ്കക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരക്ക് ഗുവാഹത്തിയില്‍ തുടക്കമാകും. പരിക്കില്‍ നിന്നും മുക്തനായ പേസ് ബോളർ ജസ്‌പ്രീത് ബൂമ്രയും ശിഖർ ധവാനും ടീമിനൊപ്പം ചേരും. പരിക്കേറ്റതിനെ തുടർന്നാണ് ബൂമ്രയെ കഴിഞ്ഞ സെപ്‌റ്റംബർ 24-ന് ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇതേ തുടർന്ന് ദക്ഷിണാഫ്രിക്കെതിരായ ടെസ്‌റ്റ് പരമ്പരയും ബംഗ്ലാദേശിനെതിരെയും വെസ്‌റ്റ് ഇന്‍ഡീസിനെതിരെയുമുള്ള പരമ്പരകളും ബൂമ്രക്ക് നഷ്‌ട്ടമായിരുന്നു. ധവാനും പരിക്ക് കാരണമാണ് ടീമില്‍ നിന്നും പുറത്ത് പോയത്.