അമ്പാട്ടി റായിഡുവിന്റെ വിരമിക്കലിനെ തുടർന്ന് സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റ് താരവും നിലവിലെ ലോക്സഭ എംപിയുമായ ഗൗതം ഗംഭീർ രംഗത്ത്.
പകരക്കാരുടെ പട്ടികയിലുണ്ടായിട്ടും ടീമിൽ പരിഗണിക്കാത്തതിനെ തുടര്‍ന്ന് നിരാശയോടെയാണ് 33 വയസ് മാത്രമുള്ള താരം രാജി പ്രഖ്യാപനം നടത്തിയത്. റായിഡുവിന് പകരം ടീമിലെത്തിയ വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ മായങ്ക് അഗർവാളിനെ ഇന്ത്യൻ ടീമിൽ പരിഗണിച്ചിരുന്നു.
ഈ ലോകകപ്പിലെ സെലക്ടർമാർ തന്നെ പൂർണമായി നിരാശരാക്കിയെന്നും അവരുടെ തീരുമാനങ്ങളാണ് റായിഡുവിന്റെ രാജിയിലേക്ക് നയിച്ചതെന്നും ഗൗതം ഗംഭീർ പറഞ്ഞു. സെലക്ഷൻ പാനലിലെ അഞ്ച് പേരും കൂടി നേടിയ റൺസിനെക്കാൾ കൂടുതൽ റായിഡു നേടിയിട്ടുണ്ടെന്നും ഗംഭീർ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിന മത്സരങ്ങൾ കളിച്ച റായിഡു 47.05 ശരാശരിയിൽ മൂന്ന് സെഞ്ച്വറിയും പത്ത് അർധസെഞ്ച്വറിയുമടക്കം 1694 റൺസ് നേടിയിട്ടുണ്ട്.
അമ്പാട്ടി റായിഡുവിന്റെ വിരമിക്കല്‍; സെലക്ടർമാരെ വിമർശിച്ച് ഗൗതം ഗംഭീർ - അമ്പാട്ടി റായിഡു
ലോകകപ്പിലെ സെലക്ടർമാർ തന്നെ പൂർണമായി നിരാശരാക്കിയെന്നും അവരുടെ തീരുമാനങ്ങളാണ് റായിഡുവിന്റെ രാജിയിലേക്ക് നയിച്ചതെന്നും ഗൗതം ഗംഭീർ