ന്യൂഡല്‍ഹി: വനിതാ ഐപിഎല്‍ ഈ സീസണില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇതോടെ ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് ഗാംഗുലി വിരാമമിട്ടു. കൊവിഡ് 19 പശ്ചാത്തലത്തില്‍ നേരത്തെ ഈ സീസണിലെ വനിതാ ഐപിഎല്‍ നടത്തിപ്പ് ആശങ്ക ഉണ്ടാക്കിയിരുന്നു. ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സിലിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ ഒന്ന് മുതല്‍ 10 വരെയുള്ള ജാലകത്തില്‍ വനിതാ ഐപിഎല്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്‍റിന് മുന്നോടിയായി ക്യാമ്പ് സംഘടിപ്പിക്കും. കൊവിഡ് 19 പശ്ചാത്തലത്തിലാണ് ബിസിസിഐയുമായി കരാര്‍ ഒപ്പിട്ട വനിതാ താരങ്ങള്‍ക്കുള്ള ക്യാമ്പ് വൈകിയത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ വനിതാ പുരുഷ താരങ്ങളുെട ആരോഗ്യത്തെ കുറിച്ച് ബിസിസിഐക്ക് വേവലാതിയുണ്ടെന്നും ഗാംഗുലി പറഞ്ഞു.
ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി വനിതാ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം വെസ്റ്റ് ഇന്‍ഡീസ് പര്യടനവും നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. 2018ലാണ് ആദ്യമായി വനിതാ ഐപില്‍ സംഘടിപ്പിച്ചത്. അന്ന് മുംബൈയില്‍ നടന്ന മത്സരത്തില്‍ രണ്ട് ടീമുകളാണ് പങ്കെടുത്തത്. 2019ല്‍ അവസാനമായി ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചപ്പോള്‍ വെലേസിറ്റിയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള സൂപ്പര്‍നോവ കിരീടം നിലനിര്‍ത്തി.
അതേസമയം സെപ്‌റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കാനുള്ള നീക്കവുമായി ബിസിസിഐ മുന്നോട്ട് പോവുകയാണ്. നേരത്തെ മാര്‍ച്ച് 29 മുതല്‍ നടത്താനിരുന്ന ഐപിഎല്‍ കൊവിഡ് 19 കാരണം മാറ്റിവെക്കുകയായിരുന്നു.