ETV Bharat / sports

മുൻ ഇന്ത്യൻ താരം വി ആർ വി സിങ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു - ആഭ്യന്തര ക്രിക്കറ്റ്

നിരന്തരമായി അലട്ടിയിരുന്ന പരിക്കുകള്‍ താരത്തിനു അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ സജീവമാകുന്നതിനു തടസ്സമാകുകയായിരുന്നു.

വി.ആർ.വി സിങ്
author img

By

Published : Mar 14, 2019, 3:20 PM IST

മുന്‍ ഇന്ത്യന്‍ പേസര്‍ വി ആര്‍ വി സിങ് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യക്ക് വേണ്ടി അഞ്ച് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് വി ആർ വി.

2006-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു പഞ്ചാബ് താരത്തിന്‍റെ അരങ്ങേറ്റം. 10 ഇന്നിങ്‌സുകളില്‍ നിന്നായി എട്ട് വിക്കറ്റുകൾ പഞ്ചാബ് താരം നേടിയിട്ടുണ്ട്. 2006-ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ അരങ്ങേറിയ വി ആർ വി സിങ്രണ്ട് ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഏകദിനത്തിൽ നിന്ന് വിക്കറ്റുകളൊന്നും നേടാന്‍ താരത്തിന് സാധിച്ചില്ല. 2014 ലാണ് പഞ്ചാബിനായി ആഭ്യന്തര ക്രിക്കറ്റിൽ അവസാനമായി വി ആർ വി കളിച്ചത്. പഞ്ചാബിനു വേണ്ടി 29 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 121 വിക്കറ്റുകളും വി ആര്‍ വി സിങ് നേടിയിട്ടുണ്ട്. 2003-ല്‍ അണ്ടര്‍ 19 ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

ആരേയും കുറ്റപ്പെടുത്താനില്ല. എന്‍റെ പരിക്ക് മറികടക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ എനിക്ക് അതില്‍ നിന്ന് മുക്തനാകാനായില്ല. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനായതും ഇന്ത്യക്ക് വേണ്ടി കളിച്ചതും മഹത്തരമായി കാണുന്നു എന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വി ആര്‍ വി സിങ് വ്യക്തമാക്കി.

Intro:Body:

മുന്‍ ഇന്ത്യന്‍ പേസര്‍ വി.ആര്‍.വി സിങ് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യക്ക് വേണ്ടി അഞ്ച് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് വി.ആർ.വി

2006-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു പഞ്ചാബ് താരത്തിന്‍റെ അരങ്ങേറ്റം. 10 ഇന്നിങ്‌സുകളില്‍ നിന്നായി എട്ട് വിക്കറ്റുകൾ പഞ്ചാബ് താരം നേടിയിട്ടുണ്ട്.  2006-ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ അരങ്ങേറിയ സിങ് രണ്ട് ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഏകദിനത്തിൽ നിന്ന് വിക്കറ്റുകളൊന്നും നേടാന്‍ താരത്തിന് സാധിച്ചില്ല. വി.ആർ.വി 2014 ലാണ് പഞ്ചാബിനായി ആഭ്യന്തര ക്രിക്കറ്റിൽ അവസാനമായി കളിച്ചത്. പഞ്ചാബിനു വേണ്ടി 29 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 121 വിക്കറ്റുകളും വിആര്‍വി സിങ് നേടിയിട്ടുണ്ട്. 2003-ല്‍ അണ്ടര്‍ 19 ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

ആരേയും കുറ്റപ്പെടുത്താനില്ല. എന്റെ പരിക്ക് മറികടക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ എനിക്ക് അതില്‍ നിന്ന് മുക്തനാകാനായില്ല. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനായതും ഇന്ത്യക്ക് വേണ്ടി കളിച്ചതും മഹത്തരമായി കാണുന്നു എന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വി.ആര്‍.വി സിങ് വ്യക്തമാക്കി. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.