സിഡ്‌നി: അഡ്‌ലെയ്‌ഡില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. അഞ്ച് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീം പെയിന്‍ നയിക്കുന്ന ടീമില്‍ വില്‍ പുകോവ്‌സ്‌കി, കാമറോണ്‍ ഗ്രീന്‍, മിച്ചല്‍ സ്വപ്‌ടണ്‍, മിച്ചല്‍ നെസെര്‍, സീന്‍ അബോട്ട് എന്നിവരാണ് പുതുമുഖങ്ങള്‍.
-
JUST IN: Australia have announced their Test squad to face India #AUSvIND
— cricket.com.au (@cricketcomau) November 12, 2020 " class="align-text-top noRightClick twitterSection" data="
Full details: https://t.co/naLfIBuML4 pic.twitter.com/R2zhIR7X0m
">JUST IN: Australia have announced their Test squad to face India #AUSvIND
— cricket.com.au (@cricketcomau) November 12, 2020
Full details: https://t.co/naLfIBuML4 pic.twitter.com/R2zhIR7X0mJUST IN: Australia have announced their Test squad to face India #AUSvIND
— cricket.com.au (@cricketcomau) November 12, 2020
Full details: https://t.co/naLfIBuML4 pic.twitter.com/R2zhIR7X0m
ഓസ്‌ട്രേലിയയുടെ വരുംകാല താരങ്ങള്‍ എന്ന് ക്രിക്കറ്റ് പണ്ഡിതര്‍ നിരീക്ഷിക്കുന്നവരാണ് പുകോവ്‌സ്‌കിയും കാമറോണ്‍ ഗ്രീനും. പേസര്‍ പാറ്റ് കമ്മിന്‍സാണ് ഉപനായകന്‍. സീന്‍ അബോട്ട്, ജോ ബേണ്‍സ്, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയിന്‍, നാഥന്‍ ലിയോണ്‍, ജയിംസ് പാറ്റിസണ്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്‌ഡ്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ 17ന് ഡേ-നൈറ്റ് ടെസ്റ്റോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് തുടക്കമാകും. നാല് ടെസ്റ്റുകള്‍ അടങ്ങുന്നതാണ് പരമ്പര. 2019ല്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യയില്‍ നിന്നും കപ്പ് തിരിച്ച് പിടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തവണ ഓസ്‌ട്രേലിയന്‍ ടീം ഇറങ്ങുന്നത്.