ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് ബംഗളൂരു സ്വദേശിയായ ഓപ്പണർ മായങ്ക് അഗർവാൾ. ഇ.ടി.വി. ഭാരതിന് മാത്രമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൂനെ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ അഗർവാൾ. പൂനെയില്‍ ദക്ഷിണാഫ്രിക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓപ്പണായി ഇറങ്ങിയ അഗർവാൾ 195 പന്തില്‍ 108 റണ്‍സ് നേടിയിരുന്നു. ആറ് ഫോറും രണ്ട് സിക്സറും ഉൾപെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. അഗർവാളിന്‍റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 273 റണ്‍സുമായാണ് ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തോളമായി തനിക്ക് മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്നതായി താരം ഇ.ടി.വി. ഭാരതിനോട് പറഞ്ഞു.
കോലിയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് മായങ്ക് അഗർവാൾ - Mayank Agarwal century news
ഇ.ടി.വി. ഭാരതിന് മാത്രമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.