സതാംപ്റ്റണ്‍: റോസ് ബൗള്‍ ടെസ്റ്റ് സമനിലയിലേക്കെന്ന് സൂചന. അഞ്ചാം ദിവസം 200 റണ്‍സിന്‍റെ വിജയ ലക്ഷം മുന്നില്‍ കണ്ട് മറുപടി ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകരായ വിന്‍ഡീസ് ടീം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 35 റണ്‍സെടുത്തു. നാല് റണ്‍സെടുത്ത ഓപ്പണര്‍ ബ്രാത്ത്‌വെയിറ്റിന്‍റെയും ഒരു റണ്‍സെടുത്ത ഷായ് ഹോപ്പിന്‍റെയും റണ്ണൊന്നും എടുക്കാതെ ബ്രൂക്ക്സുമാണ് പുറത്തായത്. ഓപ്പണര്‍ ബ്രാത്ത്‌വെയിറ്റിനെ ജോഫ്രാ അര്‍ച്ചര്‍ ബൗള്‍ഡാക്കിയപ്പോള്‍ ബ്രൂക്സിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കി. ഷായ് ഹോപ്പിനെ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ് വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കി. അതേസമയം പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ജോണ്‍ കാംപെല്‍ പരിക്കേറ്റ് പുറത്തായത് കരീബിയന്‍സിന് തിരിച്ചടിയായി.
-
John Campbell has retired hurt, having been hit on the toe by Jofra Archer 🤕 #ENGvWI pic.twitter.com/XGp8fiUyHW
— ICC (@ICC) July 12, 2020 " class="align-text-top noRightClick twitterSection" data="
">John Campbell has retired hurt, having been hit on the toe by Jofra Archer 🤕 #ENGvWI pic.twitter.com/XGp8fiUyHW
— ICC (@ICC) July 12, 2020John Campbell has retired hurt, having been hit on the toe by Jofra Archer 🤕 #ENGvWI pic.twitter.com/XGp8fiUyHW
— ICC (@ICC) July 12, 2020
നേരത്തെ രണ്ടാം ഇന്നിങ്സില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ബെന്‍ സ്റ്റോക്സും കൂട്ടരം 313 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രൗളിയും ഓപ്പണര്‍ സിബ്ലിയും അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ 46 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്സും 42 റണ്‍സെടുത്തും റോറി ബേണ്‍സും മികച്ച പിന്തുണ നല്‍കി.
വിന്‍ഡീസിനായി ഗബ്രിയേല്‍ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയപ്പോള്‍ റോസ്റ്റണ്‍ ചാസും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.