പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ : കുട്ടി ക്രിക്കറ്റിൽ 500 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ബൗളറായി വെസ്‌റ്റ് ഇൻഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ൻ ബ്രാവോ. കരീബിയന്‍ പ്രീമിയര്‍ ലീഗിൽ സെന്‍റ് ലൂസിയ സൂക്ക്‌സിനെതിരെ വിക്കറ്റ് നേടിയതോടെയാണ് ചരിത്ര നേട്ടം സൂപ്പർ താരത്തെ തേടിയെത്തിത്. 459 ടി20 മത്സരത്തിൽ നിന്നാണ് താരത്തിന്‍റെ പുതിയ നേട്ടം . 390 വിക്കറ്റുകള്‍ നേടിയ ശ്രീലങ്കന്‍ ഫാസ്‌റ്റ് ബൗളർ ലസിത് മലിംഗ യാണ് ടി20 വിക്കറ്റ് വേട്ടയിൽ നിലവിൽ രണ്ടാം സ്ഥാനത്ത്. വെസ്‌റ്റ് ഇൻഡീസിന്‍റെ തന്നെ സുനില്‍ നരൈനാണ് പട്ടികയിൽ മൂന്നാമത്.
2008ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്‍ അരങ്ങേറിയ ബ്രാവോ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമകള്‍ക്ക് വേണ്ടിയും ഐപിഎല്‍ കളിച്ചിട്ടുണ്ട്.