ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഐസിസിയുടെ മൂന്ന് ട്രോഫികള്‍ സ്വന്തമാക്കിയ നായകനാണ് എംഎസ് ധോണി. ഐപിഎല്‍ സെപ്‌റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെയാണ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. നേരത്തെ ടി20 ലോകകപ്പില്‍ ധോണി മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ലോകകപ്പ് മാറ്റിവെച്ചതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. 2019 ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ടതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.
- View this post on Instagram
Thanks a lot for ur love and support throughout.from 1929 hrs consider me as Retired
">
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ന് രാത്രി 07.29 മുതല്‍ താന്‍ വിരമിച്ചതായി കണക്കാക്കണമെന്നും ധോണി പറഞ്ഞു. വിരമിച്ച സമയം പറയാന്‍ ധോണി റെയില്‍വേ ടൈം ഉപയോഗിച്ചതും ശ്രദ്ധേയമായി. മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ കൂടിയാണ് ധോണി. ധോണിയുടെ നേതൃത്വത്തില്‍ ഏകദിന, ടി20 ലോകകപ്പുകളും 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണി ബിസിസിഐയുടെ ഷെല്‍ഫില്‍ എത്തിച്ചു. ഇന്ത്യക്ക് വേണ്ടി 538 മത്സരങ്ങളാണ് ധോണി കളിച്ചത്.