ETV Bharat / sports

ഡിവില്ലിയേഴ്‌സ് വരുമോ ദക്ഷിണാഫ്രിക്കയെ നയിക്കാൻ

36 വയസുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് 2018-ലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്

de villiers news  t20 world cup news  ഡിവില്ലിയേഴ്‌സ് വാർത്ത  ടി20 ലോകകപ്പ് വാർത്ത
ഡിവില്ലിയേഴ്‌സ്
author img

By

Published : Apr 29, 2020, 7:52 PM IST

മുംബൈ: ദേശീയ ടീമിനെ വീണ്ടും നയിക്കാന്‍ തയാറുണ്ടോയെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക തന്നോട് ചോദിച്ചതായി മുന്‍ പോർട്ടീസ് നായകന്‍ എബി ഡിവില്ലിയേഴ്‌സ്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ ഡിവില്ലിയേഴ്‌സ് നടത്തിയത്.

''ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു വീണ്ടും ടീമിനെ നയിക്കാന്‍ കഴിയുമോ എന്ന്. എന്നാല്‍ സ്വന്തം പ്രകടനം കൊണ്ട് ടീമിലേക്ക് മടങ്ങിവരാന്‍ പ്രാപ്തനാണോയെന്ന് പരിശോധിച്ച് തിരിച്ചുവരവിനെ കുറിച്ച് ചിന്തിക്കൂയെന്ന് അവര്‍ക്ക് ഞാന്‍ മറുപടി നല്‍കി.

മികച്ച ഫോമിലേക്ക് തിരിച്ചെത്തണം. അത് എനിക്ക് നിര്‍ബന്ധമാണ്. മറ്റുള്ള താരത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കില്‍ മാത്രമെ ഇനിയൊരു തിരിച്ചുവരവ് ഞാന്‍ അര്‍ഹിക്കുന്നുള്ളൂ. അതിലൂടെ ടീമിന്‍റെ ഭാഗമാണെന്ന് എളുപ്പത്തില്‍ എനിക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. ഒരുപാട് കാലം ഞാന്‍ ടീമിന്‍റെ ഭാഗമായിരുന്നില്ല. അതിനാല്‍ തന്നെ താന്‍ അനുയോജ്യനാണെന്ന് തെളിയിക്കേണ്ടത് ടീമിന്‍റെ കൂടി ആവശ്യമാണ്. ഡിവില്ലിയേഴ്‌സ് പറഞ്ഞു.

36 വയസുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി20 കളും കളിച്ചിട്ടുണ്ട്. ഡിവില്ലിയേഴ്‌സ് 2018 മെയിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം നേടാന്‍ അവസരം ഡിവില്ലിയേഴ്‌സിന് അവസരം ലഭിക്കുമെന്ന വെളിപ്പെടുത്തലുമായി പരിശീലകന്‍ മാർക്ക് ബൗച്ചർ മുമ്പ് രംഗത്ത് വന്നിരുന്നു. സെലക്ഷന് തയാറെടുക്കണമെന്നും ബൗച്ചർ അന്ന് പറഞ്ഞിരുന്നു.

എന്നാല്‍ കൊവിഡിനെ തുടർന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തന്‍റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ഡിവില്ലിയേഴ്‌സ് ദേശീയ ടീമിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ ഇതേവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്‍ ഉൾപ്പെടെയുള്ള വിവിധ ആഭ്യന്തര ലീഗുകളില്‍ അദ്ദേഹം ഇപ്പോഴും സജീവമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.