കൊല്‍ക്കത്ത: പിങ്ക് ബോളില്‍ ശക്തമായ സ്കേറില്‍ ഇന്ത്യ. നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ആവസാനം വിവരം ലഭിക്കുമ്പോൾ ഇന്ത്യ. ഈഡന്‍ ഗാർഡനില്‍ നടന്ന ബംഗ്ലാദേശിനെതിരായ രണ്ടാമത്തെ ടെസ്റ്റിലാണ് കോലി സെഞ്ച്വറി നേടിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ കോലിയുെട 27-ാം ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് ഇന്ന് പിറന്നത്.
-
20th Test century as Captain of India ✅
— BCCI (@BCCI) November 23, 2019 " class="align-text-top noRightClick twitterSection" data="
27th Test century of his career ✅
70th International century ✅
41st international century as captain (joint-most)✅
1st Indian to hit a century in day/night Test ✅#KingKohli pic.twitter.com/q01OKPauOu
">20th Test century as Captain of India ✅
— BCCI (@BCCI) November 23, 2019
27th Test century of his career ✅
70th International century ✅
41st international century as captain (joint-most)✅
1st Indian to hit a century in day/night Test ✅#KingKohli pic.twitter.com/q01OKPauOu20th Test century as Captain of India ✅
— BCCI (@BCCI) November 23, 2019
27th Test century of his career ✅
70th International century ✅
41st international century as captain (joint-most)✅
1st Indian to hit a century in day/night Test ✅#KingKohli pic.twitter.com/q01OKPauOu
194 പന്തില്‍ 136 റണ്‍സെടുത്ത കോലി ഇബാദത്ത് ഹുസൈന്‍റെ പന്തില്‍ തയ്‌ജുല്‍ ഇസ്ലാമിന് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. അവസാനം വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്സില്‍ ആതിഥേയർക്ക് 204 റണ്‍സിന്‍റെ ലീഡാണുള്ളത്. നിലവില്‍ 13 റണ്‍സെടുത്ത വൃദ്ധിമാന്‍ ഷായും ആർ. അശ്വിനുമാണ് ക്രീസില്‍.
-
The #RunMachine at it again 👏💪@imVkohli brings up his 27th Test 💯#PinkBallTest #INDvBAN pic.twitter.com/rL4wDIdKsK
— BCCI (@BCCI) November 23, 2019 " class="align-text-top noRightClick twitterSection" data="
">The #RunMachine at it again 👏💪@imVkohli brings up his 27th Test 💯#PinkBallTest #INDvBAN pic.twitter.com/rL4wDIdKsK
— BCCI (@BCCI) November 23, 2019The #RunMachine at it again 👏💪@imVkohli brings up his 27th Test 💯#PinkBallTest #INDvBAN pic.twitter.com/rL4wDIdKsK
— BCCI (@BCCI) November 23, 2019
രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി ആരംഭിച്ചത്. അജങ്ക്യാ രഹാനയുടെയും രവീന്ദ്ര ജഡേജയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്‌ടമായത്. 51 റണ്‍സെടുത്ത അജങ്ക്യാ രഹാന തയ്‌ജുല്‍ ഇസ്ലാമിന്‍റെ പന്തില്‍ ഇബാദത്ത് ഹുസൈന് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. 12 റണ്‍സെടുത്ത രവീന്ദ്ര ജഡേജയെ അബു ജയിദ് ബൗൾഡാക്കുകയായിരുന്നു.
ബംഗ്ലാദേശിനായി ഇബദട് ഹസന്‍ മൂന്ന് വിക്കറ്റും അല്‍-ആമിന്‍ ഹുസൈന്‍, തയ്‌ജുല്‍ ഇസ്ലാം എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ദിനം 14 റണ്‍സെടുത്ത മായങ്ക് അഗർവാളിന്‍റെയും 21 റണ്‍സെടുത്ത രോഹിത് ശർമയുടെയും 55 റണ്‍സെടുത്ത ചേതേശ്വർ പുജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 106 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.