ETV Bharat / sports

ലോകകപ്പ് മാറ്റിവെച്ചാല്‍ ഐപിഎല്ലിന് എത്തുമെന്ന് ഡേവിഡ് വാര്‍ണര്‍ - ഡേവിഡ് വാര്‍ണര്‍ വാര്‍ത്ത

താന്‍ ഉള്‍പ്പെടെയുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിനായി കാത്തിരിക്കുകയാണെന്നും ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.

david warner news  ipl news  ഡേവിഡ് വാര്‍ണര്‍ വാര്‍ത്ത  ഐപിഎല്‍ വാര്‍ത്ത
ഡേവിഡ് വാര്‍ണര്‍
author img

By

Published : Jun 21, 2020, 9:55 PM IST

ന്യൂഡല്‍ഹി: ടി-20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ താന്‍ ഉള്‍പ്പെടെയുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിന്‍റെ ഭാഗമാകുമെന്ന് ഉറപ്പിച്ച് ഡേവിഡ് വാര്‍ണര്‍. ടി-20 ലോകകപ്പ് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വാര്‍ണര്‍ പറഞ്ഞു.

ലോകകപ്പില്‍ പങ്കെടുക്കാന്‍ എത്തുന്ന 16 ടീമുകള്‍ക്കും ക്വാറന്‍റൈന്‍ സംവിധാനം ഒരുക്കുക എന്നത് വെല്ലുവിളിയാണെന്നും വാര്‍ണര്‍. നിലവില്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഐസിസിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. എല്ലാ ഓസീസ് താരങ്ങളും ഐപിഎല്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതിനായി സര്‍ക്കാരിന്‍റെ യാത്രാനുമതി മാത്രമാണ് വേണ്ടത്. അനുമതിക്കായി ഒത്തൊരുമിച്ച് ശ്രമിക്കും. ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ആ വിന്‍ഡോയില്‍ ഐപിഎല്‍ നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് ഇനി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരിക. ആ മത്സരത്തിനായി കാത്തിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. നേരത്തെ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് 2018-19 വര്‍ഷത്തെ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകാന്‍ വാര്‍ണര്‍ക്ക് സാധിച്ചിരുന്നില്ല. ടീം ഇന്ത്യ നാല് ടെസ്റ്റുകളാണ് കങ്കാരുക്കളുടെ നാട്ടില്‍ കളിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.