മെല്‍ബണ്‍: കൊവിഡ് പശ്ചാത്തലത്തില്‍ പന്തിന്‍റെ തിളക്കം കൂട്ടാന്‍ തുപ്പല്‍ പുരട്ടുന്ന രീതി അവസാനിപ്പിക്കാനുള്ള നീക്കത്തിന് എതിരെ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ ഡേവിഡ് വാർണർ. വർഷങ്ങളായി പന്തിന് മുകളില്‍ തുപ്പല്‍ പുരട്ടുന്ന രീതി തുടരുന്നതായി വാർണർ പറയുന്നു. ആർക്കെങ്കിലും അതില്‍ വിഷമം ഉള്ളതായി എനിക്കറിയില്ല. പതിവ് ഇപ്പോഴും തുടരുന്നു. നിങ്ങൾ ചെയ്‌ഞ്ച് റൂം മികവുറ്റതാക്കാറുണ്ട്. മറ്റെല്ലാം മികവുറ്റതാക്കാറുണ്ട്. എന്നാല്‍ എന്തുകൊണ്ട് പന്തിന്‍റെ തിളക്കം കൂട്ടിക്കൂടെന്ന് വാർണർ ചോദിച്ചു. പന്തില്‍ തുപ്പല്‍ പുരട്ടുന്ന രീതി അവസാനിപ്പിക്കാന്‍ നീക്കം നടത്തിയിരിക്കുന്നത് ഐസിസിയാണ്. തുപ്പലിന് പകരം മറ്റെന്തെങ്കിലും വസ്‌തു ഉപയോഗിക്കാന്‍ അനുവാദം നല്‍കാനും ഐസിസി ആലോചിക്കുന്നു. നിലവില്‍ വിയർപ്പും ഉമിനീരും കൊണ്ട് മാത്രമെ പന്തിന്‍റെ തിളക്കം കൂട്ടാന്‍ അനുവാദമുള്ളൂ. മറ്റെന്തെങ്കിലും ഉപയോഗിച്ചാല്‍ അത് പന്ത് ചുരണ്ടലായി കണക്കാക്കും.
പന്തില്‍ തുപ്പല്‍ പുരട്ടുന്നത് അവസാനിപ്പിക്കുന്നതിന് എതിരെ വാർണർ - david warner news
കൊവിഡ് 19 പശ്ചാത്തലത്തില്‍ പന്തില്‍ തുപ്പല്‍ പുരട്ടുന്ന രീതി അവസാനിപ്പിക്കാന്‍ ഐസിസി നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ ഡേവിഡ് വാർണർ എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നത്