കട്ടക്ക്: വിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തെരഞ്ഞെടുത്തു. പരിക്കേറ്റ ദീപക് ചാഹറിന് പകരം നവദീപ് സെയ്നി ടീമല്‍ എത്തിയത് മാത്രമാണ് ഇന്ത്യന്‍ ടീമിലെ മാറ്റം. നവദീപിന്‍റെ ഏകദിന അരങ്ങേറ്റ മത്സരമാണിത്.
-
India have won the toss and elected to bowl against West Indies in the series-decider. #INDvWI #TeamIndia @paytm pic.twitter.com/WmlaKIKXQl
— BCCI (@BCCI) December 22, 2019 " class="align-text-top noRightClick twitterSection" data="
">India have won the toss and elected to bowl against West Indies in the series-decider. #INDvWI #TeamIndia @paytm pic.twitter.com/WmlaKIKXQl
— BCCI (@BCCI) December 22, 2019India have won the toss and elected to bowl against West Indies in the series-decider. #INDvWI #TeamIndia @paytm pic.twitter.com/WmlaKIKXQl
— BCCI (@BCCI) December 22, 2019
കട്ടക്കിലെ ബാരാമതി സ്‌റ്റേഡിയത്തിലെ ബാറ്റിങ് പിച്ചില്‍ വമ്പന്‍ സ്‌കോർ പിറക്കുമെന്നാണ് പ്രതീക്ഷ. വിന്‍ഡീസിനെതിരായ 10-ാം ഏകദിന പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിരയില്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തും ശ്രേയസ് അയ്യരും മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് ആശ്വാസമാണ്. കൂടാതെ ഓപ്പണർമാരായ രോഹിത് ശർമ്മയും കെഎല്‍ രാഹുലും പരമ്പരയില്‍ മികച്ച പ്രകടമാണ് പുറത്തെടുക്കുന്നത്.
ഷായ് ഹോപ്, ഷിമ്രോണ്‍ ഹെറ്റ്മെയർ, നായകന്‍ കീറോണ്‍ പൊള്ളാർഡ്, ഷെല്‍ഡന്‍ കോട്രാല്‍, കീമോ പോൾ എന്നിവരിലാണ് സന്ദർശകരുടെ പ്രതീക്ഷ.
പരമ്പരയില്‍ ഇതിന് മുമ്പ് നടന്ന മത്സരങ്ങളില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യമത്സരത്തില്‍ വിൻഡീസ് ജയിച്ചപ്പോൾ രണ്ടാംമത്സരത്തില്‍ ഇന്ത്യ 107 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു.