ETV Bharat / sports

ക്രിക്കറ്റ് താരങ്ങളുടെ വരുമാനം വെട്ടി കുറക്കില്ല: ബിസിസിഐ - covid 19 news

ജീവനക്കാരുടെയും ഒഫീഷ്യല്‍സിന്‍റെയും വരുമാനം വെട്ടിക്കുറക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ടെന്നും ട്രഷറർ അരുണ്‍ ധുമാല്‍

അരുണ്‍ ധുമാല്‍ വാർത്ത  ബിസിസിഐ വാർത്ത  കൊവിഡ് 19 വാർത്ത  bcci news  covid 19 news  arun dhumal news
ബിസിസിഐ
author img

By

Published : May 15, 2020, 5:47 PM IST

ന്യൂഡല്‍ഹി: വരുമാനത്തില്‍ കുറവുണ്ടെങ്കിലും താരങ്ങളുടെ വേതനം വെട്ടിക്കുറക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ബിസിസിഐ ട്രഷറർ അരുണ്‍ ധുമാല്‍. കൊവിഡ് 19 കാരണം ഐപിഎല്‍ ഉൾപ്പെടെയുള്ള മത്സരങ്ങൾ മാറ്റിവെച്ചത് കാരണം ബിസിസിഐയുടെ വരുമാനത്തില്‍ വലിയ തോതിലുള്ള ഇടിവാണ് ഉണ്ടായത്. കൂടാതെ സാമ്പത്തിക ബാധ്യതയും ഉണ്ടാകും. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കാന്‍ നിലവില്‍ ആലോചിക്കുന്നില്ലെന്നും ഇന്നത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരുണ്‍ ധുമാല്‍ പറഞ്ഞു. ഇതിനായി വിവിധ സാധ്യതകൾ ആരായുന്നുണ്ട്. ജീവനക്കാരുടെയും ഒഫീഷ്യല്‍സിന്‍റെയും വേതനം വെട്ടിക്കുറക്കുന്നതിനെ കുറിച്ച് ബോർഡ് ആലോചിക്കുന്നുണ്ട്. അവരുടെ യാത്രാ, താമസ സൗകര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെലവുകൾ ചുരുക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ലോക്ക്‌ഡൗണിന് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനെ കുറിച്ചും ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐയുടെ വാർഷിക കരാർ പ്രകാരം നാലു ഗ്രേഡുകളിലായാണ് താരങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുക എ പ്ലസ് വിഭാഗത്തിലുള്‍പ്പെട്ടവർക്കാണ്. വർഷം തോറും ഏഴു കോടി രൂപ വീതം ഇവർക്ക് ലഭിക്കും. എ ഗ്രേഡുകാർക്ക് അഞ്ച് കോടിയും ബി ഗ്രേഡുകാർക്ക് മൂന്ന് കോടിയും സി ഗ്രേഡുകാർക്ക് ഒരു കോടിയും പ്രതിഫലമായി ലഭിക്കും. നായകന്‍ വിരാട് കോലി, ഉപനായകനും ഓപ്പണറുമായ രോഹിത് ശര്‍മ, പേസര്‍ ജസ്‌പ്രീത് ബുമ്ര എന്നിവരാണ് എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയവർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.