ETV Bharat / sports

സ്ത്രീ വിരുദ്ധ പരാമര്‍ശം: പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ കേസ് - ഹാര്‍ദിക് പാണ്ഡ്യ

വിവാദ പരാമര്‍ശത്തില്‍ കെ.എല്‍. രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും ബി.സി.സി.ഐയോട് ക്ഷമാപണം നടത്തിയിരുന്നു. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും നിലപാട് അറിയിച്ചതിനെ തുടർന്ന് താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

pandya rahul
author img

By

Published : Feb 6, 2019, 6:00 PM IST

ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍. രാഹുലിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച് ബി.സി.സി.ഐ ടീമിലേക്ക് തിരികെ വിളിച്ചതിന് പിന്നാലെയാണ് നിയമനടപടി.

കരണ്‍ ജോഹറിന്‍റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന രാഹുലിനെയും പാണ്ഡ്യയെയും ബി.സി.സി.ഐ സസ്പെന്‍റ് ചെയ്തിരുന്നു. ഇരുവരോടും വിശദീകരണം തേടുകയും വിശദീകരണത്തിൽ തൃപ്തിപ്പെടാതിരുന്ന ബോർഡ് താരങ്ങളെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ പിന്നീട് വിവാദ പരാമര്‍ശത്തില്‍ കെ.എല്‍. രാഹുലും പാണ്ഡ്യയും ബി.സി.സി.ഐയോട് ക്ഷമാപണം നടത്തുകയും തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന നിലപാട് അറിയിക്കുകയും ചെയ്തതിനെ തുടർന്ന് താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിക്കുകയും ചെയ്തു.

അതിനുശേഷം ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമായ പാണ്ഡ്യയെ പിന്നീട് ന്യൂസിലന്‍ഡ് പര്യടനത്തിലേക്കാണ് പരിഗണിച്ചത്. രാഹുല്‍ ഇന്ത്യ എ ടീമിനൊപ്പവും ചേര്‍ന്നു. ലോകകപ്പിന് മുന്‍പ് ടീമില്‍ തിരിച്ചെത്തിയ പാണ്ഡ്യക്കും രാഹുലിനും കേസ് തിരിച്ചടിയാകുമോയെന്ന ആശങ്ക ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നു വന്നിട്ടുണ്ട്.

Intro:Body:

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ കേസ്

ടെലിവിഷന്‍ ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച് ബി.സി.സി.ഐ ടീമിലേക്ക് തിരികെ വിളിച്ചതിന് പിന്നാലെയാണ് നിയമനടപടി. 

കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. 

സംഭവം വന്‍ വിവാദമായതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന രാഹുലിനെയും പാണ്ഡ്യയെയും ബി.സി.സി.ഐ സസ്പെന്‍റ് ചെയ്തിരുന്നു.

ഇരുവരോടും വിശദീകരണം തേടുകയും വിശദീകരണത്തിൽ തൃപ്തിപ്പെടാതിരുന്ന ബോർഡ് താരങ്ങളെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ പിന്നീട് വിവാദ പരാമര്‍ശത്തില്‍ കെ.എല്‍ രാഹുലും പാണ്ഡ്യയും ബി.സി.സി.ഐയോട് ക്ഷമാപണം നടത്തുകയും. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന നിലപാട് അറിയുക്കുകയും ചെയ്തതിനെ തുടർന്ന് താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം ബോർഡ് കൈക്കൊള്ളുകയും ചെയ്തു. 

അതിനുശേഷം ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമായ പാണ്ഡ്യയെ പിന്നീട് ന്യൂസിലന്‍ഡ് പര്യടനത്തിലേക്കാണ് പരിഗണിച്ചത്. രാഹുല്‍ ഇന്ത്യ എ ടീമിനൊപ്പവും ചേര്‍ന്നു. ലോകകപ്പിന് മുന്‍പ് ടീമില്‍ തിരിച്ചെത്തിയ പാണ്ഡ്യക്കും രാഹുലിനും കേസ് തിരിച്ചടിയാകുമോയെന്ന ആശങ്ക ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നു വന്നിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.