ETV Bharat / sports

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി; ഷോര്‍ട് പിച്ച് പന്തുകള്‍ നിര്‍ണായകമെന്ന് സ്‌മിത്ത്

author img

By

Published : Nov 15, 2020, 3:38 PM IST

2019ല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടീം ഇന്ത്യ സ്വന്തമാക്കുമ്പോള്‍ മുന്‍ നായകന്‍ കൂടിയായ സ്‌റ്റീവ് സ്‌മിത്ത് ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ഭാഗമായിരുന്നില്ല. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്‌മിത്ത് സസ്‌പെന്‍ഷനിലായിരുന്നു

Steve Smith  India's tour of Australia  Australia vs India  Short bowling  ഷോര്‍ട് പിച്ച് പന്തിനെ കുറിച്ച സ്‌മിത്ത് വാര്‍ത്ത  ടീം ഇന്ത്യയെ കുറിച്ച് സ്‌മിത്ത് വാര്‍ത്ത  smith on short pitch ball news  smith on team india news
സ്‌മിത്ത്

സിഡ്‌നി: ഇന്ത്യക്കെതിരെ വരാനിരിക്കുന്ന പരമ്പരയില്‍ ഷോര്‍ട്ട് പിച്ച് ബോളുകളെ കരുതിയിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ്‌ സ്‌മിത്ത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സ്‌മിത്തിന്‍റെ പ്രതികരണം. കരിയറില്‍ നിരവധ തവണ ഷോട്‌പിച്ച് പന്തുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

അതിനാല്‍ തന്നെ ഷോര്‍ട് പിച്ച് പന്തുകള്‍ വലിയ സമ്മര്‍ദം സമ്മാനിക്കുന്നില്ല. പരമ്പരയിലെ സാഹചര്യങ്ങള്‍ കണ്ടുതന്നെ അറിയണമെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു. 2019ല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടീം ഇന്ത്യയാണ് സ്വന്തമാക്കിയത്. ചരിത്ര ജയമാണ് അന്ന് കങ്കാരുക്കളുടെ നാട്ടില്‍ കോലിയും കൂട്ടരും സ്വന്തമാക്കിയത്. അന്ന് സ്‌റ്റീവ് സ്‌മിത്ത് ഓസിസ് ടീമിന്‍റെ ഭാഗമായിരുന്നില്ല. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്‌മിത്ത് ടീമിന് പുറത്തായിരുന്നു.

മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര(ഫയല്‍ ചിത്രം).

അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ഡേ-നൈറ്റ് ടെസ്റ്റോടെയാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് തുടക്കമാവുക. പരമ്പര ഡിസംബര്‍ 17ന് ആരംഭിക്കും. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയുടെ ഭാഗമായി നടക്കുക. മൂന്ന് വീതം ഏകദിനവും ടി20യും ടീം ഇന്ത്യ ഓസിസ് പര്യടനത്തിന്‍റെ ഭാഗമായി കളിക്കും. ടീം ഇന്ത്യയുടെ പേസ്‌ ആക്രണത്തിന് ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നേതൃത്വം നല്‍കും. പരിക്കില്‍ നിന്നും മുക്തനാവുകയാണെങ്കില്‍ ഇഷാന്ത് ശര്‍മയും ടീമിനൊപ്പം ചെരും. ഉമേഷ് യാദവ്, നവദീപ് സെയ്‌നി എന്നീ പേസര്‍മാരും ടെസ്റ്റ് ടീമിന്‍റെ ഭാഗമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.