ശ്രീനഗർ: രജൗരിയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. രണ്ട് ഭീകരരെ വധിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ (സെപ്‌റ്റംബർ 8) രാത്രിയാണ് സംഭവം.
നൗഷേരയിലെ ലാം സെക്‌ടറിൽ അതിർക്കപ്പുറത്ത് നിന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് സൈന്യത്തിന്‍റെ ശ്രദ്ധിൽപ്പെടുകയായിരുന്നു. തുടർന്നുണ്ടായ വെടിവയ്‌പ്പിലാണ് ഭീകരരെ വധിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിയന്ത്രണ മേഖലകയിൽ ഭീകരർ നുഴഞ്ഞുകയറാനുള്ള സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും പൊലീസിൽ നിന്നും നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സെപ്‌റ്റംബർ 8, 9 തീയതികളിൽ ലാമിലെ പൊതുമേഖലയിൽ നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നതായി വൈറ്റ് നൈറ്റ് കോർപ്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് രണ്ട് എകെ 47, ഒരു പിസ്‌റ്റൾ ഉൾപ്പെടെ ധാരാളം ആയുധങ്ങൾ പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണെന്നും വൈറ്റ് നൈറ്റ് കോർപ്‌സ് വ്യക്തമാക്കി. ഏറ്റുമുട്ടലിനെത്തുടർന്ന് രാത്രി മുഴുവൻ സൈനികർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Also Read: ജമ്മുവില്‍ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം; സൈനികന് പരിക്ക്, പ്രദേശത്ത് തെരച്ചില്‍