കേപ്‌ടൗണ്‍ (ദക്ഷിണാഫ്രിക്ക): ഒരു മത്സരത്തില്‍ അഞ്ച് ക്യാച്ചുകള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായി ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. സൗത്ത് ആഫ്രിക്കയ്‌ക്ക് എതിരെ കേപ്‌ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റിന്‍റെ മൂന്നാം ദിവസമാണ് ബെന്‍ സ്റ്റോക്‌സ് നേട്ടം സ്വന്തമാക്കിയത്. സ്റ്റോക്‌സിന് ആശംസകളറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്‌തു.
-
The first England fielder to take 5️⃣ catches in an innings! 🙌
— England Cricket (@englandcricket) January 5, 2020 " class="align-text-top noRightClick twitterSection" data="
Scorecard: https://t.co/0AmFnr0klW#SAvENG pic.twitter.com/uh5x2oDwh1
">The first England fielder to take 5️⃣ catches in an innings! 🙌
— England Cricket (@englandcricket) January 5, 2020
Scorecard: https://t.co/0AmFnr0klW#SAvENG pic.twitter.com/uh5x2oDwh1The first England fielder to take 5️⃣ catches in an innings! 🙌
— England Cricket (@englandcricket) January 5, 2020
Scorecard: https://t.co/0AmFnr0klW#SAvENG pic.twitter.com/uh5x2oDwh1
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ സബൈര്‍ ഹംസ, ഫാഫ് ഡുപ്ലെസിസ്, റാസി വാന്‍ ഡെര്‍ ദുസെന്‍, ഡ്വെയ്‌ന്‍ പ്രെടോറിയസ്, അന്‍ റിച്ച് നോര്‍ട് ജെ. എന്നിവരുടെ പന്തുകള്‍ കൈപ്പിടിയിലൊതുക്കിയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ റെക്കോഡ് സ്വന്തമാക്കിയത്.
-
HE'S DONE IT AGAIN!! 🐐
— England Cricket (@englandcricket) January 5, 2020 " class="align-text-top noRightClick twitterSection" data="
Scorecard: https://t.co/E4T6B2rnJH#SAvENG pic.twitter.com/vzP7tRuzV0
">HE'S DONE IT AGAIN!! 🐐
— England Cricket (@englandcricket) January 5, 2020
Scorecard: https://t.co/E4T6B2rnJH#SAvENG pic.twitter.com/vzP7tRuzV0HE'S DONE IT AGAIN!! 🐐
— England Cricket (@englandcricket) January 5, 2020
Scorecard: https://t.co/E4T6B2rnJH#SAvENG pic.twitter.com/vzP7tRuzV0
ടെസ്‌റ്റില്‍ എറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിനെ മറികടന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ എട്ടാം സ്ഥാനത്തെത്തി. 27 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനെയും ഇംഗ്ലീഷ് പേസര്‍ ഇയാന്‍ ബോത്തമിനെയുമാണ് 28-ാം അഞ്ച് വിക്കറ്റ് നേട്ടത്തോടെ ആന്‍ഡേഴ്സണ്‍ മറികടന്നത്. ടെസ്‌റ്റില്‍ എറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ റെക്കോഡ് ശ്രീലങ്കയുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍റെ പേരിലാണ്. 133 മത്സരങ്ങളില്‍ നിന്നായി 67 തവണയാണ് മുരളീധരന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.