ETV Bharat / sports

ക്രിക്കറ്റ് പര്യടനങ്ങള്‍; കുടുംബ വ്യവസ്ഥയില്‍ ഇളവ് ചെയ്ത് ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇളവ് പ്രാബല്യത്തില്‍ വന്നതായി ബിസിസിഐ. കളിക്കാരുടെ സമ്മര്‍ദം കുറക്കുന്നതിനാണ് പുതിയ തീരുമാനം.

ക്രിക്കറ്റ് പര്യടനങ്ങള്‍: കുടുംബ വ്യവസ്ഥയില്‍ ഇളവ് ചെയ്ത് ബിസിസിഐ
author img

By

Published : Sep 12, 2019, 1:54 PM IST

ന്യൂഡല്‍ഹി: കളിക്കാര്‍ക്കുള്ള കുടുംബ വ്യവസ്ഥയില്‍ ഇളവ് ചെയ്ത് ബിസിസിഐ. കഴിഞ്ഞ ആഴ്ച നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടീമിന് അവരുടെ കുടുംബത്തെയും ഒപ്പം കൂട്ടാന്‍ അനുവാദം നല്‍കിയിരുന്നു. ജൂലൈയില്‍ നടന്ന ലോകകപ്പിന് ശേഷം ആണ് പുതിയ തീരുമാനം.

ലോകകപ്പ് സമയത്ത് കളിക്കാര്‍ ഏറെ സമ്മര്‍ദം അനുഭവിച്ചു. അതിന് ശേഷം ഉടന്‍ തന്നെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിച്ചു. ഇത് കളിക്കാരുടെ സമ്മര്‍ദം കൂട്ടി. അതിന് അയവു വരുത്തുന്നതിനാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് ബിബിസിഐ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ബിസിസിഐ നിയമിച്ച കമ്മിറ്റി സുപ്രീംകോടതിയോട് കൂടിയാലോചന നടത്തിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ താരങ്ങളാരും കുടുംബത്തെ ഒപ്പം കൂട്ടിയിരുന്നില്ല. വിരാട് കോലി മാത്രമാണ് ഭാര്യ അനുഷ്ക ശര്‍മയെ ഒപ്പം കൂട്ടിയത്. പര്യടനം അവസാനിക്കുന്നതു വരെ അനുഷ്ക കോലിക്കൊപ്പം തന്നെയുണ്ടായിരുന്നു. ഇതിന്‍റെ ഫോട്ടോകളും വിരാട് കോലി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.

Intro:Body:

sports

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.