സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരെ ഞായറാഴ്ച നടക്കുന്ന രണ്ടാം ഏകദിനം ടീം ഇന്ത്യക്ക് നിര്‍ണായകമാകും. സിഡ്‌നയില്‍ രണ്ടാമതും തോല്‍വി വഴങ്ങിയാല്‍ പരമ്പര നഷ്‌ടമാകുന്ന സാഹചര്യത്തില്‍ പൊരുതി കളിക്കനാകും കോലിയുടെയും കൂട്ടരുടെയും തീരുമാനം. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്‍റാണ് ടീം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
ഈ അപര്യാപ്‌തത പരിഹരിക്കുയാണ് വെല്ലുവിളി. സിഡ്‌നിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ആറാമതൊരു ബൗളറുടെ അഭാവം ടീം ഇന്ത്യയെ വലച്ചിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ അപര്യാപ്‌തതയാണ് ടീം ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്നതാണ് പ്രധാന വിമര്‍ശനം. ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധസെഞ്ച്വറിയോടെ 90 റണ്‍സെടുത്ത ഇന്നിങ്സും ടീം ഇന്ത്യയെ സിഡ്‌നിയില്‍ സഹാചിച്ചില്ല. പാണ്ഡ്യ പന്തെറിയാന്‍ വൈകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ടീം ഇന്ത്യക്ക് മുന്നോട്ട് വെക്കാന്‍ ബദല്‍ പദ്ധതികളില്ല.
ബാറ്റിങ്ങില്‍ വാലറ്റംവരെ ശോഭിക്കാന്‍ കഴിവുള്ള ടീമാണ് ഇന്ത്യയുടേത്. അതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ ആശങ്കകളില്ല. പക്ഷേ കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിങ്ങിലെ പിഴവുകള്‍ വിനയായിരുന്നു. സിഡ്‌നിയില്‍ അത് വീണ്ടും ആവര്‍ത്തിച്ചാല്‍ പരമ്പരയിലേക്കുള്ള തിരിച്ചുവരവ് വിരാട് കോലിക്കും കൂട്ടര്‍ക്കും ദുഷ്‌കരമാകും. ഞായറാഴ്‌ച രാവിലെ 09.10നാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം.