പെർത്ത്: ന്യൂസിലാന്‍റിനെതിരായ പിങ്ക് ബോൾ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. പെർത്തില്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസിസ് രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ട്ത്തില്‍ 167 റണ്‍സെടുത്തു. എട്ട് റണ്‍സെടുത്ത മാത്യു വെയ്ഡും ഒരു റണ്‍സെടുത്ത പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റ് ശേഷിക്കെ 417 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡാണുള്ളത്.
-
An excellent finish to the day for New Zealand as they take four wickets in the final 10 overs to leave Australia 167/6 at stumps.
— ICC (@ICC) December 14, 2019 " class="align-text-top noRightClick twitterSection" data="
Australia still in the driving seat though. They lead by 417 runs going into the fourth day.#AUSvNZ SCORECARD 👉 https://t.co/lywZNrst6O pic.twitter.com/7bopPiIVQC
">An excellent finish to the day for New Zealand as they take four wickets in the final 10 overs to leave Australia 167/6 at stumps.
— ICC (@ICC) December 14, 2019
Australia still in the driving seat though. They lead by 417 runs going into the fourth day.#AUSvNZ SCORECARD 👉 https://t.co/lywZNrst6O pic.twitter.com/7bopPiIVQCAn excellent finish to the day for New Zealand as they take four wickets in the final 10 overs to leave Australia 167/6 at stumps.
— ICC (@ICC) December 14, 2019
Australia still in the driving seat though. They lead by 417 runs going into the fourth day.#AUSvNZ SCORECARD 👉 https://t.co/lywZNrst6O pic.twitter.com/7bopPiIVQC
ആതിഥേയർക്കായി ഓപ്പണർ ജോ ബേണ്‍സ് അർദ്ധ സെഞ്ച്വറിയോടെ 53 റണ്‍സും ലബുഷെയിന്‍ അർദ്ധ സെഞ്ച്വറിയോടെ 50 റണ്‍സും സ്വന്തമാക്കി. 19 റണ്‍സെടുത്ത ഓപ്പണർ ഡേവിഡ് വാർണറും 16 റണ്‍സെടുത്ത സ്‌റ്റീവന്‍ സ്‌മിത്തും രണ്ടക്കം കടന്നു. നാലാം ദിനം ലഞ്ചിന് മുമ്പേ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് കിവീസിനെ ബാറ്റിങ്ങിന് അയച്ച് പ്രതിരോധത്തിലാക്കാനാകും ഓസിസ് നായകന്‍ ടിം പെയിനും കൂട്ടരും ശ്രമിക്കുക.
സന്ദർശകർക്കായി ടിം സോത്തി 63 റണ്‍സ് വഴങ്ങി നാല് വിക്കറ്റും നെയില്‍ വാഗ്നർ രണ്ട് വിക്കറ്റും എടുത്തു. നേരത്തെ ഒസിസിന്‍റെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോറിന് മറുപടി ബാറ്റിങ്ങിന് നടത്തിയ ന്യൂസിലാന്‍റ് 166 റണ്‍സിന് കൂടാരം കയറിയിരുന്നു. മിച്ചല്‍ സ്‌റ്റാർക്കിന്‍റെ നേതൃത്വത്തിലുള്ള ഓസിസ് ബോളിങ്ങ് അറ്റാക്കിന് മുന്നില്‍ കിവീസിന് പിടിച്ചുനില്‍ക്കാനായില്ല. 52 റണ്‍സ് വഴങ്ങി സ്‌റ്റാർക്ക് അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
80 റണ്‍സെടുത്ത റോസ് ടെയ്‌ലർ മാത്രമാണ് ഓസിസ് ബോളർമാർക്ക് മുന്നില്‍ ഭേദപ്പെട്ട സ്‌കോർ സ്വന്തമാക്കിയത്. ഹേസില്‍വുഡ്, കമ്മിന്‍സ്, ലംബുഷെയിന്‍ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.