ETV Bharat / sports

ഓസിസിന് അടിതെറ്റി; സതാംപ്‌റ്റണില്‍ ഇംഗ്ലണ്ടിന് രണ്ട് റണ്‍സിന്‍റെ ജയം

ഇംഗ്ലണ്ട് ഉയര്‍ത്തിയ 163 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 160 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ

ടി20 വാര്‍ത്ത  ഡേവിഡ് മലാന്‍ വാര്‍ത്ത  t20 news  dawid malan
ടി20
author img

By

Published : Sep 5, 2020, 5:01 PM IST

സതാംപ്‌റ്റണ്‍: റോസ്‌ബൗള്‍ ടി20യില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇംഗ്ലണ്ടിന് രണ്ട് റണ്‍സിന്‍റെ ജയം. ആതിഥേയര്‍ ഉയര്‍ത്തിയ 163 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഓസിസിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 160 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

നേരത്തെ ടോസ്‌ നേടിയ ഓസിസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലീഷ് നിരയില്‍ 44 റണ്‍സെടുത്ത ജോസ്‌ ബട്ട്‌ലറും അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്ത ഡേവിഡ് മലാനും 14 റണ്‍സെടുത്ത ക്രിസ് ജോര്‍ദാനും മാത്രമെ രണ്ടക്കം കടന്നുള്ളൂ. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്ന ബട്ട്ലറുടെയും മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്ന മലാന്‍റെയും ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മലാനെ കളിയിലെ താരമായി തെരഞ്ഞെടുക്കുകയും ചെയ്‌തു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തി ഓസിസ് ബൗളര്‍മാര്‍ മിടുക്ക് കാണിച്ചു. അഷ്‌ടണ്‍ അഗര്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ പാറ്റ് കമ്മസ് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസിസിന് വേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും മികച്ച തുടക്കമാണ് നില്‍കിയത്. എന്നാല്‍ അത് മുതലെടുക്കാന്‍ മധ്യനിരക്കൊ വാലറ്റത്തിനോ സാധിച്ചില്ല. വാര്‍ണര്‍ അര്‍ധസെഞ്ച്വറിയോടെ 58 റണ്‍സെടുത്തപ്പോള്‍ 32 പന്തില്‍ ഒരു സിക്‌സും ഏഴ്‌ ഫോറും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത നായകന്‍ ഫിഞ്ച് 46 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന് 98 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ഇരുവരുടെയും വിക്കറ്റുകള്‍ വീഴ്‌ത്തിയ ജോഫ്രാ ആര്‍ച്ചറാണ് ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഓസിസ് സ്‌കോര്‍ 98 റണ്‍സില്‍ എത്തിനില്‍ക്കുമ്പോള്‍ ആര്‍ച്ചറുടെ പന്തില്‍ ജോര്‍ദാന് ക്യാച്ച് വഴങ്ങിയാണ് ഫിഞ്ച് പുറത്തായത്. പിന്നാലെ 15ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ അര്‍ദ്ധസെഞ്ച്വറി എടുത്ത വാര്‍ണറെ ആര്‍ച്ചര്‍ ബൗള്‍ഡാക്കി പുറത്താക്കി. ആര്‍ച്ചറെ കൂടാതെ ആദില്‍ റാഷിദും ഇംഗ്ലണ്ടിന് വേണ്ടി രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കി. മാര്‍ക്ക് വുഡ് ഒരു വിക്കറ്റും വീഴ്‌ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0ത്തിന്‍റെ ലീഡ് ആതിഥേയര്‍ സ്വന്തമാക്കി. പരമ്പരയിലെ രണ്ടാമത്തെ മത്സരം സതാംപ്‌റ്റണില്‍ സെപ്‌റ്റംബര്‍ ആറിന് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.