ലണ്ടന്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം അലക്സ് ഹെപ്ബേണിന് ബലാത്സംഗ കേസില്‍ അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ഇംഗ്ലീഷ് കൗണ്ടിയില്‍ വോര്‍ക്ഷെയറിന് വേണ്ടി കളിച്ചിരുന്ന ഇരുപത്തിമൂന്നുകാരനെ ക്ലബ് കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നു.
2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി വിശ്രമിക്കുന്നതിനിടെ ഹെപ്ബേൺ റൂമിലേക്ക് അതിക്രമിച്ച് കയറിയെന്നും ഉറങ്ങി കിടന്ന യുവതിയെ ബലാത്സംഗം ചെയ്തുവെന്നുമാണ് താരത്തിനെതിരെ ഉയർന്ന ആരോപണം. എന്നാല്‍ പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത് എന്ന് അലക്സ് ഹെപ്ബേൺ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പെൺകുട്ടിയുടെ വാദം കേട്ട കോടതി താരം കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു.