ETV Bharat / sports

പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് നെഹ്റ

ഒരേ ശൈലിയിൽ കളിക്കുന്ന അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക് എന്നീ ബാറ്റ്സ്മാൻമാരെക്കാളും ടീമിന് ഗുണം ചെയ്യുന്നത് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയാലാണെന്നാണ് നെഹ്റയുടെ അഭിപ്രായം

റിഷഭ് പന്ത്
author img

By

Published : Feb 15, 2019, 12:00 PM IST

ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. ലോകകപ്പ് ഫേവറിറ്റുകളായ ടീമിൽ മുൻനിരയിലാണ് വിരാട് കോഹ്‌ലി നയിക്കുന്ന ടീം ഇന്ത്യ.

ലോകത്തിലെ ഏറ്റവും മികച്ച ഒരുപിടി താരങ്ങൾ ടീമിന്‍റെ സാധ്യതയും വര്‍ധിപ്പിക്കുന്നു. രോഹിത്, കോഹ്‌ലി, ധോണി എന്നീ ലോകോത്തര താരങ്ങൾ ടീമിലുണ്ടെങ്കിലും ഇന്ത്യയുടെ മാച്ച് വിന്നറാകാൻ പറ്റുന്ന മറ്റൊരു താരമായിരിക്കും റിഷഭ് പന്തെന്നാണ് മുന്‍ താരം ആശിഷ് നെഹ്‌റയുടെ അഭിപ്രായം. പന്തിനെ തെരഞ്ഞെടുക്കാന്‍ നെഹ്‌റയ്ക്ക് ചില കാരണങ്ങൾ കൂടിയുണ്ട്. ആദ്യത്തെ ഏഴ് ബാറ്റ്‌സ്മാന്മാരില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് ബാറ്റിംഗ് നിരയിൽ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായുള്ളൂ. കൂടാതെ ഏത് നമ്പറിൽ ഇറങ്ങി തിളങ്ങാനും പന്തിന് കഴിവുണ്ട്. ഭയമില്ലാതെ ഏതു നിമിഷം വേണമെങ്കിലും സിക്‌സര്‍ അടിക്കാനും, കളിയുടെ ഗതി മാറ്റാനുള്ള കഴിവും നെഹ്‌റയെ പന്തിന്‍റെ ആരാധകനാക്കി മാറ്റുന്നു. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിങ്ങനെ മൂന്ന് മാച്ച് വിന്നര്‍മാരുണ്ടെങ്കിലും നാലാമനായി പന്തിനെയും ഉള്‍പ്പെടുത്തുന്നില്‍ തെറ്റില്ലെന്നും മുന്‍ താരം പറഞ്ഞു.

ഇന്ത്യക്കു വേണ്ടി 2003, 2011 ലോകകപ്പുകളില്‍ കളിച്ച താരമാണ് നെഹ്‌റ. അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ മികച്ച ബാറ്റ്‌സ്മാന്മാരാണ്. എന്നാല്‍, ഒരേ ശൈലിയാണ് മൂന്ന് കളിക്കാർക്കുമുള്ളത്. അതിനാൽ ടൂർണമെന്‍റിന് ഇറങ്ങുമ്പോൾ ഒരു എക്‌സ് ഫാക്ടര്‍ വേണമെന്നും, അത് പന്തില്‍ ഉണ്ടെന്നും നെഹ്റ പറഞ്ഞു.

Intro:Body:

പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് നെഹ്റ

ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ.

ലോകകപ്പ് ഫേവറിറ്റുകളായ ടീമിൽ മുന നിരയിലാണ് വിരാട്  കോഹ്‌ലി നയിക്കുന്ന ടീം ഇന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച ഒരുപിടി താരങ്ങൾ ടീമിന്‍റെ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. രോഹിത്, കോഹ്‌ലി, ധോണി എന്നീ ലോകോത്തര താരങ്ങൾ ടീമിലുണ്ടെങ്കിലും ഇന്ത്യയുടെ മാച്ച് വിന്നറാകാൻ പറ്റുന്ന മറ്റൊരു താരമായിരിക്കും റിഷഭ് പന്തെന്നാണ് മുന്‍ താരം ആശിഷ് നെഹ്‌റയുടെ അഭിപ്രായം.

പന്തിനെ തെരഞ്ഞെടുക്കാന്‍ നെഹ്‌റയ്ക്ക് ചില കാരണങ്ങൾ കൂടിയുണ്ട്. ആദ്യത്തെ ഏഴ് ബാറ്റ്‌സ്മാന്മാരില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് ബാറ്റിംഗ് നിരയിൽ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായൊള്ളൂ. കൂടാകതെ ഏത് നമ്പറിൽ ഇറങ്ങി തിളങ്ങാനും പന്തിന് കഴിവുണ്ട്. ഭയമില്ലാതെ ഏതു നിമിഷം വേണമെങ്കിലും സിക്‌സര്‍ അടിക്കാനും, കളിയുടെ ഗതി മാറ്റാനുള്ള കഴിവും നെഹ്‌റയെ പന്തിന്റെ ആരാധകനാക്കി മാറ്റുന്നു. വിരാട്  കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിങ്ങനെ മൂന്ന് മാച്ച് വിന്നര്‍മാര്‍ ഉണ്ടെങ്കിലും നാലാമനായി പന്തിനെയും ഉള്‍പ്പെടുത്തുന്നില്‍ തെറ്റില്ലെന്നും മുന്‍ താരം പറഞ്ഞു.

ഇന്ത്യയ്ക്കുവേണ്ടി 2003, 2011 ലോകകപ്പുകളില്‍ കളിച്ച താരമാണ് നെഹ്‌റ. അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ മികച്ച ബാറ്റ്‌സ്മാന്മാരാണ്. എന്നാല്‍, ഒരേ ശൈലിയാണ് മൂന്ന് കളിക്കാർക്കുമുള്ളത്. അതിനാൽ ടൂർണമെന്‍റിന് ഇറങ്ങുമ്പോൾ ഒരു എക്‌സ് ഫാക്ടര്‍ വേണമെന്നും, അത് പന്തില്‍ ഉണ്ടെന്നും നെഹ്റ പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.