ETV Bharat / sports

ഓസിസിനെതിരെ ആര്‍ച്ചര്‍ പന്തെറിയും; ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് - t20 news

മൂന്ന് വീതം ടെസ്റ്റും ടി20യുമാണ് ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഓസ്‌ട്രേലിയ കളിക്കുക. ജോസ്‌ ബട്ട്‌ലറും ആര്‍ച്ചറും ഉള്‍പ്പെടെയുള്ള കരുത്തരെ ടീമിലെത്തിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് നീക്കം

ഇംഗ്ലണ്ട് പര്യടനം വാര്‍ത്ത  ടി20 വാര്‍ത്ത  ഏകദിനം വാര്‍ത്ത  england tour news  t20 news  odi news

author img

By

Published : Aug 31, 2020, 10:32 PM IST

ലണ്ടന്‍: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കായുള്ള ഇംഗ്ലീഷ് ടീമല്‍ ജോസ്‌ ബട്ടലറും ജോഫ്ര ആര്‍ച്ചറും. റിസര്‍വ് താരങ്ങള്‍ ഉള്‍പ്പെടെ 15 അംഗ ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയെ മുട്ടുകുത്തിക്കാന്‍ കരുത്തരെയാണ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ടീമിലെത്തിച്ചിരിക്കുന്നത്.

  • 🚨 BREAKING NEWS 🚨
    1⃣4⃣-man IT20 squad
    1⃣3⃣-man ODI squad

    — England Cricket (@englandcricket) August 31, 2020 " class="align-text-top noRightClick twitterSection" data=" ">

പേസര്‍ സാം കുറാനും പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ 71റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ടോം ബാന്‍ടണും ടീമില്‍ ഇടം നേടി. 42 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മാഞ്ചസ്റ്ററില്‍ ബാന്‍ടണ്‍ പുറത്തെടുത്തത്. ഇംഗ്ലീഷ് നിരയില്‍ സ്ഥാനം നിലനിര്‍ത്താനായി കഠിന പരിശ്രമം നടത്തുന്ന മോയിന്‍ അലിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം ടെസ്റ്റ് ടീമിന്‍റെ നായകന്‍ ജോ റൂട്ട്, ജേസണ്‍ റോയി എന്നിവരെ ടീമിലേക്ക് തിരിച്ച് വിളിച്ചിട്ടില്ല.

കൂടുതല്‍ വായനക്ക്: അടിച്ചുതകർത്ത് മോര്‍ഗനും മലാനും; ഇംഗ്ലണ്ടിന് ജയം

രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയം ഉറപ്പാക്കിയ മലാന് ടി20 ടീമില്‍ ഇടം നിലനിര്‍ത്താനായി. മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 54 റണ്‍സെടുത്ത മലാന്‍ പുറത്താകാതെ നിന്നു. ഏകദിന ടെസ്റ്റ് പരമ്പരകള്‍ക്കായി ഐസിസി നിര്‍ദ്ദേശ പ്രകാരം റിസര്‍വ് താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിന് സെപ്‌റ്റംബര്‍ നാലിന് തുടക്കമാകും. സതാംപ്റ്റണില്‍ ടി20 പരമ്പരയാണ് ഓസിസിനെതിരെ ആദ്യം ഇംഗ്ലണ്ട് കളിക്കുക. മൂന്ന് വീതം ടെസ്റ്റും ടി20യുമാണ് ഇരു ടീമുകളും കളിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.