ലണ്ടന്‍: സ്റ്റാർ പേസർ ജോഫ്ര ആർച്ചറിന് പരിശീലനം പുനരാരംഭിക്കാൻ ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അനുമതി. മാർച്ച് 29ന് ആര്‍ച്ചറിന്‍റെ വലതു കെെക്ക് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം താരം സുഖം പ്രാപിച്ചുവെന്ന് ഇസിബി ബോർഡ് ചൊവ്വാഴ്ച വ്യക്തമാക്കി.
എന്നാല്‍ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ ബോര്‍ഡ് നല്‍കിയിയട്ടില്ല. ഈ ആഴ്ച പരിശീലനത്തിലേക്ക് മടങ്ങിയെത്തുന്ന താരം അടുത്ത ആഴ്ചയോടെ ബൗള്‍ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്നെ കഴിഞ്ഞ ജനുവരിയിലാണ് ആർച്ചറിന് കൈയ്ക്ക് മുറിവുണ്ടാവുന്നത്.
അതേസമയം താരത്തിന്‍റെ കെെമുട്ടിനേറ്റ പരിക്കിന്‍റെ വിവരങ്ങള്‍ വിലയിരുത്തലുകള്‍ക്ക് ശേഷം ഇസിബി പിന്നീട് നല്‍കും. ആര്‍ച്ചര്‍ പരിശീലനം ആരംഭിക്കുന്നത് ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനും ആശ്വാസമുള്ള കാര്യമാണ്. ടീമിന്‍റെ ബൗളിങ് യൂണിറ്റില്‍ പ്രധാനിയായിരുന്ന ആര്‍ച്ചറിന്‍റെ പരിക്ക് ടീമിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.