ETV Bharat / sports

റെയ്‌നയുടെ മൂന്നാം നമ്പറില്‍ അമ്പാട്ടി റായിഡുവിന് സാധ്യത: സ്‌കോട്ട് സ്റ്റൈറിസ്

ഐപിഎല്ലില്‍ നാലാം കിരീടം ലക്ഷ്യമിട്ട് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഇറങ്ങുന്നത്. ഇതിനകം വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിങും വിട്ടുനില്‍ക്കുന്നത് ടീമിന് തിരിച്ചടിയാണ്.

ambati rayudu news raina news scott styris news അമ്പാട്ടി റായിഡു വാര്‍ത്ത റെയ്‌ന വാര്‍ത്ത സ്‌കോട്ട് സ്റ്റൈറിസ് വാര്‍ത്ത

author img

By

Published : Sep 11, 2020, 9:16 PM IST

ന്യൂഡല്‍ഹി; ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ചിന്നത്തല സുരേഷ് റെയ്‌നക്ക് പകരം അമ്പാട്ടി റായിഡുവിനെ മൂന്നാമനായി ഇറക്കണമെന്ന് മുന്‍ ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ സ്‌കോട്ട് സ്റ്റൈറിസ്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് പോയ റെയ്‌ന ഐപിഎല്‍ 13-ാം പതിപ്പില്‍ കളിക്കാത്ത സാഹചര്യത്തിലാണ് സ്റ്റൈറിസിന്‍റെ അഭിപ്രായ പ്രകടനം. ഈ സീസണിലെ മത്സരങ്ങള്‍ സെപ്‌റ്റംബര്‍ 19 മുതല്‍ ആരംഭിക്കും.

റെയ്‌നയുടെ അഭാവം സിഎസ്‌കെയുടെ മധ്യനിരയില്‍ പ്രതിഫലിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. ടി-20 ക്രിക്കറ്റില്‍ 78 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 1,604 റണ്‍സെടുത്ത റെയ്‌ന എന്നും മൂന്നാം നമ്പറില്‍ സിഎസ്‌കെയുടെ കരുത്തനായിരുന്നു. കഴിഞ്ഞ മാസമാണ് മഹേന്ദ്ര സിങ് ധോണിക്കൊപ്പം റെയ്‌ന അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

ambati rayudu news raina news scott styris news അമ്പാട്ടി റായിഡു വാര്‍ത്ത റെയ്‌ന വാര്‍ത്ത സ്‌കോട്ട് സ്റ്റൈറിസ് വാര്‍ത്ത
റെയ്‌ന, അമ്പാട്ടി റായിഡു

മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തില്‍ സിഎസ്‌കെ നാലാം തവണയും ഐപിഎല്‍ സ്വന്തമാക്കാന്‍ സാധ്യത ഏറെയാണെന്നും സ്റ്റൈറിസ് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. സെപ്‌റ്റംബര്‍ 19ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ഉദ്‌ഘാടന മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.