ETV Bharat / sports

85-ലെ ഇന്ത്യന്‍ ടീം കോലിയെ വിറപ്പിക്കും: രവി ശാസ്‌ത്രി

1985 ഓസ്‌ട്രേലിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ജയിച്ച സുനില്‍ ഗവാസ്‌കറുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് പരിശീലകന്‍ രവി ശാസ്‌ത്രിയുടെ പരാമർശം

രവി ശാസ്‌ത്രി വാർത്ത  ഇന്ത്യന്‍ ടീം വാർത്ത  ravi shastri news  indian team news
രവി ശാസ്‌ത്രി
author img

By

Published : May 7, 2020, 3:06 PM IST

ഹൈദരാബാദ്: 1985-ലെ ഇന്ത്യന്‍ ടീം ഇന്നത്തെ കോലിയെയും കൂട്ടരെയും വിറപ്പിക്കാന്‍ കഴിവുള്ളതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവിശാസ്‌ത്രി. സുനില്‍ ഗവാസ്‌കറുടെ നേതൃത്വത്തില്‍ 1985-ല്‍ കളിച്ച ടീമിനെ പുകഴ്‌ത്തിയാണ് ശാസ്‌ത്രിയുടെ പരാമർശം. 1985 ഓസ്‌ട്രേലിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ജയിച്ചത് ഈ ടീമായിരുന്നു. അന്ന് ടീമിലെ പ്രധാന അംഗങ്ങളില്‍ ഒരാളായിരുന്നു ശാസ്‌ത്രി. ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുത്തതും രവിശാസ്ത്രിയെയാണ്. സമ്മാനമായി ഔഡിയുടെ കാറും അന്ന് ശാസ്ത്രിയെ തേടിയെത്തി. ഫൈനലില്‍ പാകിസ്ഥാനെയാണ് അന്ന് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്.

നിശ്ചിത ഓവർ ക്രിക്കറ്റില്‍ 1983-ല്‍ ലോകകപ്പ് നേടിയ ടീമിനെക്കാൾ മികച്ചതായിരുന്നു 1985-ലെ ഇന്ത്യന്‍ ടീമെന്നും രവിശാസ്‌ത്രി പറഞ്ഞു. പരിചയ സമ്പന്നവും യുവത്വം നിറഞ്ഞതുമായ ടീമായിരുന്നു 85-ലേത്. ഈ രണ്ട് ടീമിലും അംഗമായിരുന്ന അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ശാസ്ത്രിയുടെ തുറന്ന് പറച്ചില്‍. നിശ്ചിത ഓവർ ക്രിക്കറ്റില്‍ 1985-ലെ വിജയമായിരുന്നു മികച്ചത്. 2018-19 വർഷം ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്താന്‍ സാധിച്ച നേട്ടവും ശാസ്‌ത്രി പരാമർശിച്ചു. ഏറെ പ്രത്യേകത നിറഞ്ഞ സംഭവം എന്നായിരുന്നു ഓസ്‌ട്രേലിയക്ക് എതിരായ വിജയത്തെ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യപരിശീലകന്‍ വിശേഷിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.