ഓക്‌ലന്‍റ്; കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരത്തിന്‍റെ തനിയാവർത്തനം. ന്യൂസിലൻഡിനെ സൂപ്പർ ഓവറില്‍ തോല്‍പ്പിച്ച് അഞ്ചു മത്സരങ്ങളുടെ ടി ട്വൻടി പരമ്പര (3-2)ന് ഇംഗ്ലണ്ട് സ്വന്തമാക്കി. അവസാന പന്തുവരെ ആവേശവും ബാറ്റിങ് വെടിക്കെട്ടും കണ്ട മത്സരത്തില്‍ ജയപരാജയങ്ങൾ മാറി മറിയുകയായിരുന്നു. 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റൺസ് നേടി. മാർട്ടിൻ ഗപ്റ്റിലിന്‍റെ അർദ്ധ സെഞ്ച്വറിയും കോളിൻ മൺറോ, സെയിഫെർട്ട് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങുമാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.
-
YOU'VE GOT TO BE KIDDING!!
— England Cricket (@englandcricket) November 10, 2019 " class="align-text-top noRightClick twitterSection" data="
Match tied and we go to a Super Over...
Scorecard: https://t.co/yIGHnhv4QD#NZvENG pic.twitter.com/lratUfGR91
">YOU'VE GOT TO BE KIDDING!!
— England Cricket (@englandcricket) November 10, 2019
Match tied and we go to a Super Over...
Scorecard: https://t.co/yIGHnhv4QD#NZvENG pic.twitter.com/lratUfGR91YOU'VE GOT TO BE KIDDING!!
— England Cricket (@englandcricket) November 10, 2019
Match tied and we go to a Super Over...
Scorecard: https://t.co/yIGHnhv4QD#NZvENG pic.twitter.com/lratUfGR91
-
🦁 An incredible way to finish the series!! 🏴
— England Cricket (@englandcricket) November 10, 2019 " class="align-text-top noRightClick twitterSection" data="
Scorecard: https://t.co/aoDbExT4rY#NZvENG pic.twitter.com/D5mQHA3tAp
">🦁 An incredible way to finish the series!! 🏴
— England Cricket (@englandcricket) November 10, 2019
Scorecard: https://t.co/aoDbExT4rY#NZvENG pic.twitter.com/D5mQHA3tAp🦁 An incredible way to finish the series!! 🏴
— England Cricket (@englandcricket) November 10, 2019
Scorecard: https://t.co/aoDbExT4rY#NZvENG pic.twitter.com/D5mQHA3tAp
എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 18 പന്തില്‍ 47 റൺസെടുത്ത ജോണി ബെയർസ്റ്റോ വിജയതീരത്തേക്ക് അടുപ്പിച്ചു. പിന്നീട് തുടർച്ചായായി വിക്കറ്റുകൾ നഷ്ടമായെങ്കിലും വെറും മൂന്ന് പന്തില്‍ 12 റൺസ് നേടിയ ക്രിസ് ജോർദാൻ കളി സമനിലയിലാക്കി. പിന്നീട് സൂപ്പർ ഓവറില്‍ ഇംഗ്ലണ്ട് ഉയർത്തിയ 17 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് എട്ട് റൺസെടുക്കാനെ സാധിച്ചുള്ളൂ. ജോണി ബെയർസ്റ്റോയാണ് കളിയിലെ കേമൻ.