കേപ്പ് ടൗണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ടെസ്‌റ്റില്‍ ഒന്നാം ഇന്നിങ്സ് ലീഡിനായി പൊരുതി ദക്ഷിണാഫ്രിക്ക. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സെടുത്തു. 13 റണ്‍സെടുത്ത വെർണോന്‍ ഫിലാന്‍ഡറാണ് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ക്രീസില്‍. 88 റണ്‍സെടുത്ത ഓപ്പണർ ഡീന്‍ എല്‍ഗറാണ് ടോപ്പ് സ്‌കോറർ. റാസി വാന്‍ഡര്‍ ഡസ്സന്‍ 68 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 117 റണ്‍സ് കൂട്ടിച്ചേർത്തു.
-
A brilliant day with the ball! 🙌
— England Cricket (@englandcricket) January 4, 2020 " class="align-text-top noRightClick twitterSection" data="
Scorecard: https://t.co/BcGXK7GaqZ#SAvENG pic.twitter.com/9DgL5fFiwg
">A brilliant day with the ball! 🙌
— England Cricket (@englandcricket) January 4, 2020
Scorecard: https://t.co/BcGXK7GaqZ#SAvENG pic.twitter.com/9DgL5fFiwgA brilliant day with the ball! 🙌
— England Cricket (@englandcricket) January 4, 2020
Scorecard: https://t.co/BcGXK7GaqZ#SAvENG pic.twitter.com/9DgL5fFiwg
ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍റേഴ്‌സണ്‍ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി. സ്‌റ്റൂവർട്ട് ബോർഡ്, സാം കുരാന്‍ എന്നിവർ രണ്ട് വിക്കറ്റും ഡൊമനിക്ക് ബസ് ഒരു വിക്കറ്റും പിഴുതു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 269 റണ്‍സെടുത്ത് കൂടാരം കയറി. 61 റണ്‍സെടുത്ത ഒല്ലി പോപ്പാണ് സന്ദര്‍കരെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ബെന്‍ സ്‌റ്റോക്സ് 47 റണ്‍സെടുത്ത് പിന്തുണ നല്‍കി. ഇരുവരും ചേർന്ന് 58 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. 34 റണ്‍സെടുത്ത ഡൊമിനിക് സിബ്ലി, 38 റണ്‍സെടുത്ത ജോ ഡെന്‍ലി, 35 റണ്‍സെടുത്ത നായകന്‍ ജോ റൂട്ട്, 29 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ വെര്‍ണോന്‍ ഫിലാന്‍ഡര്‍, ആന്‍റിച്ച് നോര്‍ജെ, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കേശവ് മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി. നാല് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്‌റ്റ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു.