ETV Bharat / sports

'രണ്ടാം ഇന്നിങ്‌സിൽ നന്നായി ബാറ്റ് ചെയ്‌തില്ല' ; തോൽവിയുടെ കാരണം വ്യക്‌തമാക്കി ദ്രാവിഡ്

ആദ്യ ഇന്നിങ്‌സിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബാറ്റർമാരും ബോളർമാരും രണ്ടാം ഇന്നിങ്‌സിൽ നിറം മങ്ങിയതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്

india vs England  Edgbaston Test  Indias Edgbaston loss against England  ഇന്ത്യയുടെ തോൽവിയുടെ കാരണം വ്യക്‌തമാക്കി ദ്രാവിഡ്  ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്  India lost against England
രണ്ടാം ഇന്നിങ്‌സിൽ നന്നായി ബാറ്റ് ചെയ്‌തില്ല; തോൽവിയുടെ കാരണം വ്യക്‌തമാക്കി ദ്രാവിഡ്
author img

By

Published : Jul 5, 2022, 9:50 PM IST

എഡ്‌ജ്ബാസ്റ്റൺ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയിൽ പ്രതികരണവുമായി ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ബാറ്റിങ്ങില്‍ കൂടുതൽ മികവ് പുറത്തെടുക്കാനാവാത്തതാണ് ഇന്ത്യൻ ടീം പരാജയപ്പെടാന്‍ കാരണമെന്ന് മത്സരശേഷം ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ 378 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് അനായാസമാണ് ജയത്തിലെത്തിയത്.

'രണ്ടാം ഇന്നിങ്‌സിൽ നന്നായി ബാറ്റ് ചെയ്യാതിരുന്നതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിങ്‌സിൽ ബോളർമാരും അവസരത്തിനൊത്ത് ഉയർന്നില്ല. ജോ റൂട്ടും ജോണി ബെയർ‌സ്റ്റോയും അനായാസമാണ് ബാറ്റ് വീശിയത്. അവരെ പുറത്താക്കാൻ രണ്ടോ മൂന്നോ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനാവാത്തത് തിരിച്ചടിയായി. ബാറ്റർമാർ നന്നായി കളിച്ചിരുന്നെങ്കിലും ഫലം മറ്റൊന്നാകുമായിരുന്നു' - ദ്രാവിഡ് പറഞ്ഞു.

ALSO READ: ദ്രാവിഡിന് സാഹചര്യം നന്നായി അറിയാം; എന്നിട്ടും ഇങ്ങനെ സംഭവിച്ചത് ഗുരുതര പിഴവെന്ന് കനേരിയ

ഇംഗ്ലണ്ട് ടീം നന്നായി കളിച്ചുവെന്നും അവർ കൈയ്യടി അർഹിക്കുന്നുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി. തോൽവിയിൽ നിരാശയുണ്ടെന്നും ഇന്ത്യൻ പരിശീലകൻ പറഞ്ഞു. മത്സരത്തിൽ ഏഴുവിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സിൽ മികച്ച ലീഡ് നേടിയിട്ടാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഒരുഘട്ടത്തിൽ ഇന്ത്യ അനായാസ വിജയം നേടുമെന്നാണ് ഏവരും കരുതിയത്. എന്നാൽ ഇംഗ്ലീഷ് താരങ്ങൾ അത്ഭുത പ്രകടനത്തോടെ ഇന്ത്യയിൽ നിന്ന് മത്സരം പിടിച്ചെടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.