രാജ്കോട്ട് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കാനിരിക്കെ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര. ജാർഖണ്ഡിനെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ചുറിയുമായാണ് പുജാര മിന്നിത്തിളങ്ങിയത് (Cheteshwar Pujara double hundred). രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ജാർഖണ്ഡിനെ 142 റണ്‍സില്‍ എറിഞ്ഞിട്ട് മറുപടിക്ക് ഇറങ്ങിയ സൗരാഷ്‌ട്ര മൂന്നാം ദിനത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 578 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു (Jharkhand vs Saurashtra).
243 റണ്‍സുമായി പുജാര പുറത്താവാതെ നില്‍ക്കുകയായിരുന്നു. 30 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 356 പന്തുകളാണ് പുജാര നേരിട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുജാരയുടെ 61-ാം സെഞ്ചുറിയും 17-ാമത്തെ ഇരട്ട സെഞ്ചുറിയുമാണിത്.
-
𝗗𝗼𝘂𝗯𝗹𝗲 𝗗𝗲𝗹𝗶𝗴𝗵𝘁 𝗳𝗼𝗿 𝗖𝗵𝗲𝘁𝗲𝘀𝗵𝘄𝗮𝗿 𝗣𝘂𝗷𝗮𝗿𝗮! 💯💯
— BCCI Domestic (@BCCIdomestic) January 7, 2024 " class="align-text-top noRightClick twitterSection" data="
A spectacular 2⃣0⃣0⃣ in Rajkot from the Saurashtra batter! 👏👏
Follow the match ▶️ https://t.co/xYOBkksyYt#RanjiTrophy | #SAUvJHA | @IDFCFIRSTBank | @saucricket | @cheteshwar1 pic.twitter.com/ofLZSf2qcl
">𝗗𝗼𝘂𝗯𝗹𝗲 𝗗𝗲𝗹𝗶𝗴𝗵𝘁 𝗳𝗼𝗿 𝗖𝗵𝗲𝘁𝗲𝘀𝗵𝘄𝗮𝗿 𝗣𝘂𝗷𝗮𝗿𝗮! 💯💯
— BCCI Domestic (@BCCIdomestic) January 7, 2024
A spectacular 2⃣0⃣0⃣ in Rajkot from the Saurashtra batter! 👏👏
Follow the match ▶️ https://t.co/xYOBkksyYt#RanjiTrophy | #SAUvJHA | @IDFCFIRSTBank | @saucricket | @cheteshwar1 pic.twitter.com/ofLZSf2qcl𝗗𝗼𝘂𝗯𝗹𝗲 𝗗𝗲𝗹𝗶𝗴𝗵𝘁 𝗳𝗼𝗿 𝗖𝗵𝗲𝘁𝗲𝘀𝗵𝘄𝗮𝗿 𝗣𝘂𝗷𝗮𝗿𝗮! 💯💯
— BCCI Domestic (@BCCIdomestic) January 7, 2024
A spectacular 2⃣0⃣0⃣ in Rajkot from the Saurashtra batter! 👏👏
Follow the match ▶️ https://t.co/xYOBkksyYt#RanjiTrophy | #SAUvJHA | @IDFCFIRSTBank | @saucricket | @cheteshwar1 pic.twitter.com/ofLZSf2qcl
സൗരാഷ്‌ട്രയ്‌ക്കായി നാലാം നമ്പറില്‍ കളത്തിലെത്തി പുജാര 165 പന്തുകളില്‍ നിന്നാണ് സെഞ്ചുറി തികച്ചത്. തുടര്‍ന്ന് ആകെ 317 പന്തുകളില്‍ നിന്ന് ഇരട്ട സെഞ്ചുറിയിലേക്കും താരമെത്തി. സൗരാഷ്‌ട്രയ്‌ക്കായി പ്രേരക് മങ്കാദും സെഞ്ചുറി കണ്ടെത്തി. 176 പന്തില്‍ 104* റണ്‍സാണ് താരം നേടിയത്.
മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ താരമാണ് പുജാര. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓസ്ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് പുജാര അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. മത്സരത്തിന്‍റെ രണ്ട് ഇന്നിങ്‌സുകളിലായി 41 റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്‌ക്കും എതിരായ ടെസ്റ്റ് പരമ്പരകളില്‍ നിന്ന് പുജാരയെ ഒഴിവാക്കിയിരുന്നു.
എന്നാല്‍ നിലവിലെ ഇരട്ട സെഞ്ചുറിയോടെ ടീമിലേക്ക് തിരികെയെത്താന്‍ സെലക്‌ടര്‍മാര്‍ക്ക് മുന്നില്‍ അവകാശവാദമുയര്‍ത്തിയിരിക്കുകയാണ് പുജാര. ഈ മാസം 25 മുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുന്നത്. സ്‌ക്വാഡ് പ്രഖ്യാപിക്കാനിരിക്കെ പുജാര ഫോം തെളിയിച്ചത് സെലക്‌ടര്‍മാരെ പ്രതിസന്ധിയിലാക്കുന്നതാണ്.
നേരത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പുജാര കയ്യാളിയിരുന്ന മൂന്നാം നമ്പറില്‍ നിലവില്‍ ശുഭ്‌മാന്‍ ഗില്ലാണ് കളിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക പര്യടനത്തില്‍ കാര്യമായ മികവ് പുലര്‍ത്താന്‍ ഗില്ലിന് കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ 2, 26 എന്നിങ്ങനെയായിരുന്നു താരം നേടിയത്. രണ്ടാം ടെസ്റ്റില്‍ 36, 10 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ പ്രകടനം. ഇതോടെ ഇന്ത്യയുടെ മൂന്നാം നമ്പറിലേക്ക് 35-കാരനായ പുജാരയെ സെലക്‌ടര്‍മാര്‍ തിരികെ എത്തിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ALSO READ: 'എനിക്ക് ചിരിയാണ് വന്നത്' ; വോണിന്‍റെ വിമര്‍ശനത്തിന് കനത്ത മറുപടിയുമായി ആര്‍ അശ്വിന്‍
അതേസമയം അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്‌ക്കാണ് ഇംഗ്ലണ്ടിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ജനുവരി 25-ന് ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റും 15-ന് രാജ്‌കോട്ടില്‍ മൂന്നാം ടെസ്റ്റും 23-ന് റാഞ്ചിയില്‍ നാലാം ടെസ്റ്റും തുടങ്ങും. മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് അവസാന ടെസ്റ്റ് ആരംഭിക്കുക.