ഡെറാഡൂൺ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍ പെട്ടതറിഞ്ഞ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് 25കാരനായ പന്ത് അപകടത്തില്‍ പെട്ടത്. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് കാർ ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു.
-
See this Video of Rishabh's accident time,the Car is burning
— Shaurya (@Kohli_Devotee) December 30, 2022 " class="align-text-top noRightClick twitterSection" data="
Location is Nasan Village
Get well soon champ ♥️#RishabhPant pic.twitter.com/qv7aBc2Pev
">See this Video of Rishabh's accident time,the Car is burning
— Shaurya (@Kohli_Devotee) December 30, 2022
Location is Nasan Village
Get well soon champ ♥️#RishabhPant pic.twitter.com/qv7aBc2PevSee this Video of Rishabh's accident time,the Car is burning
— Shaurya (@Kohli_Devotee) December 30, 2022
Location is Nasan Village
Get well soon champ ♥️#RishabhPant pic.twitter.com/qv7aBc2Pev
ഗുരുതരമായി പരിക്കേറ്റ 25കാരന്‍ നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. താരം അപകടനില തരണം ചെയ്‌തതായി ബിസിസിഐ അറിയിച്ചിരുന്നു. നടുക്കുന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
-
Rishabh pant car was totally damaged, thank god nothing serious injury has happened to him 🙏#RishabhPant pic.twitter.com/yvSKqb8VCT
— Rishabh pant fans club (@rishabpantclub) December 30, 2022 " class="align-text-top noRightClick twitterSection" data="
">Rishabh pant car was totally damaged, thank god nothing serious injury has happened to him 🙏#RishabhPant pic.twitter.com/yvSKqb8VCT
— Rishabh pant fans club (@rishabpantclub) December 30, 2022Rishabh pant car was totally damaged, thank god nothing serious injury has happened to him 🙏#RishabhPant pic.twitter.com/yvSKqb8VCT
— Rishabh pant fans club (@rishabpantclub) December 30, 2022
അമിത വേഗതയിലായിരുന്ന കാര്‍ ഡിവൈഡറിൽ ഇടിച്ചു കയറുന്നതാണ് പുറത്ത് വന്ന ദൃശ്യം. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അപകടസമയത്ത് കാറിൽ പന്ത് തനിച്ചായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ സ്ഥിരീകരിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
Also read: പന്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി; ചികിത്സ ചെലവ് വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി