ETV Bharat / sports

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര : മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് അടുത്തവർഷം ജൂലൈയിൽ - EBC

അടുത്ത വർഷം ജൂലൈ ഒന്ന്‌ മുതലാണ് മത്സരം ആരംഭിക്കുക

SPORTS  ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര  ടെസ്റ്റ് പരമ്പര  മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് അടുത്തവർഷം ജൂലൈയിൽ  fifth Test rescheduled to July 2022  ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്  ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്  EBC  രവി ശാസ്‌ത്രി
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര : മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് അടുത്തവർഷം ജൂലൈയിൽ
author img

By

Published : Oct 22, 2021, 10:51 PM IST

ലണ്ടൻ : കൊവിഡ് മുടക്കിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് അടുത്ത വർഷം ജൂലൈയിൽ നടത്താൻ തീരുമാനം. അടുത്ത വർഷം ജൂലൈ ഒന്ന്‌ മുതൽ ടെസ്റ്റ് ആരംഭിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഞ്ച് മത്സര പരമ്പരയിലെ നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുകയായിരുന്നു.

  • The fifth match of our Men's LV= Insurance Test Series against India has been rescheduled and will now take place in July 2022.

    — England Cricket (@englandcricket) October 22, 2021 " class="align-text-top noRightClick twitterSection" data=" ">

അടുത്തവർഷം ഏകദിന-ടി20 പരമ്പരകളിൽ കളിക്കാനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തുന്നത്. അഞ്ചാം ടെസ്റ്റ് പൂർത്തിയായ ശേഷമായിരിക്കും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമുള്ള പരമ്പര തുടങ്ങുകയെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. അഞ്ചാം ടെസ്റ്റിന് വേദിയാവേണ്ട എഡ്ജ്ബാസ്റ്റണില്‍ തന്നെയാണ് അടുത്ത വര്‍ഷവും മത്സരം നടക്കുക.

READ MORE : നഷ്ടം നികത്താന്‍ രണ്ട് അധിക ടി20ക്ക് തയ്യാര്‍; ഇസിബിയോട് ബിസിസിഐ

ഇന്ത്യൻ കോച്ച് രവി ശാസ്ത്രി ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് ബാധിച്ചതിനാൽ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് മത്സരം മാറ്റിവെച്ചത്. മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തിലെ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. പിന്നാലെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ജൂനിയർ ഫിസിയോ യോഗേഷ് പർമാർ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.